ഉംറക്കെത്തിയ മലയാളി അധ്യാപിക മക്കയിൽ മരിച്ചു

By Web Desk  |  First Published Dec 31, 2024, 12:31 PM IST

ഉംറ നിർവഹിക്കാനെത്തിയപ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.


റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനിയായ തീർഥാടക മക്കയിൽ മരിച്ചു. പാണ്ടിക്കാട് ചാത്തങ്ങോട്ടുപുറം നിരന്നപറമ്പിൽ താമസിക്കുന്ന കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂൾ ഉറുദു അധ്യാപിക സുബൈദ (64) ആണ് മരിച്ചത്. 

കുടുംബസമേതം ഉംറ നിർവഹിക്കാനെത്തിയ ഇവർക്ക് രണ്ടാഴ്ച്ച മുമ്പ് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാവിലെയാണ് മരണം.

Latest Videos

Read Also -  ബഹ്റൈൻ ഇന്ത്യന്‍ സ്‌​കൂ​ളിലെ മലയാളി അ​ധ്യാ​പി​ക നിര്യാതയായി

കിഴക്കേ വെട്ടിക്കാട്ടിരി പരേതനായ ഏലംകുളവൻ മുഹമ്മദ്‌ എന്ന ചെറിയാപ്പ ഹാജിയുടെ മകളാണ്. ഭർത്താവ്: കെ. അബ്ദുൽ കരീം (വനിത കോളേജ്, വണ്ടൂർ ഹിന്ദി അധ്യാപകൻ), മകൻ: ഫാസിൽ. ഭർത്താവും മകനും മക്കയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!