മലയാളി ഉംറ തീർത്ഥാടക വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

By Web Team  |  First Published Nov 10, 2022, 4:09 PM IST

ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്കുള്ള മടക്കയാത്രക്കായി ബുധനാഴ്ച രാത്രി ജിദ്ദ വിമാനത്താവളത്തിലെത്തിയതായിരുന്നു.


റിയാദ്: മലയാളി ഉംറ തീർത്ഥാടക ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു. ഉംറ തീർത്ഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കൽപകഞ്ചേരി കുണ്ടംചിന സ്വദേശിനി പല്ലിക്കാട്ട് ആയിശക്കുട്ടി കുഴഞ്ഞുവീണ് മരിച്ചത്.

ഭർത്താവ് ആനക്കല്ലൻ ഹുസൈനോടൊപ്പം കോട്ടക്കലിലെ ഒരു സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയതായിരുന്നു ഇവർ. ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്കുള്ള മടക്കയാത്രക്കായി ബുധനാഴ്ച രാത്രി ജിദ്ദ വിമാനത്താവളത്തിലെത്തിയതായിരുന്നു. മരണ വിവരമറിഞ്ഞ് മകനും ഐ.സി.എഫ് സജീവ പ്രവർത്തകനും ആർ.എസ്.സി ഹാഇൽ സിറ്റി സെക്ടർ സെക്രട്ടറിയുമായ ശിഹാബുദ്ധീൻ ഹാഇലിൽ നിന്ന് ജിദ്ദയിലെത്തിയിട്ടുണ്ട്.

Latest Videos

മറ്റു മക്കൾ: സൈനുദ്ധീൻ, സീനത്ത്, ഹഫ്സാനത്ത്, മരുമക്കൾ: സുഹൈല, സമീല ഷെറിൻ, അബ്ദുൾ റസാഖ്, അക്ബറലി. മരണാന്തര നടപടികൾക്കായി ജിദ്ദ ഐ.സി.എഫ് വെൽഫെയർ ടീം അംഗങ്ങളായ അബ്ബാസ് ചെങ്ങാനി, ഫജ്‌ൽ കുറ്റിച്ചിറ, മുഹ്‌യിദ്ധീൻ അഹ്‌സനി, സിദ്ധീഖ് മുസ്‌ലിയാർ എന്നിവർ രംഗത്തുണ്ട്.

Read More -  സ്വദേശിവത്കരിച്ച തൊഴിലുകളിൽ ഗൾഫ് പൗരന്മാർക്ക് ജോലി ചെയ്യാം

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

അബുദാബി: മലപ്പുറം സ്വദേശിയായ യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ചെറിയമുണ്ടം ബംഗ്ലാംകുന്ന് സ്വദേശിയായ ചോലക്കര ചെപ്പാല സുനീര്‍ (42) ആണ് മരിച്ചത്. അല്‍ ഐനിലെ തവാം ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. അജ്‍മാനില്‍ നൂര്‍ അല്‍ ഷിഫാ ക്ലിനിക്ക്, ക്വിക്ക് എക്സ്പ്രസ് ബിസിനസ് സൊല്യൂഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു.

Read More - സൗദി അറേബ്യയില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

പിതാവ് - കുഞ്ഞിമുഹമ്മദ്. മാതാവ് - മറിയക്കുട്ടി. ഭാര്യ - സമീറ കൊട്ടേക്കാട്ടില്‍. മക്കള്‍ - സെന്‍ഹ, സെന്‍സ, ഷെഹ്മിന്‍. സഹോദരങ്ങളായ സുഹൈബ്, സുഹൈല്‍ എന്നിവര്‍ അല്‍ ഐനില്‍ ഉണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വെള്ളിയാഴ്ച നാട്ടില്‍ ഖബറടക്കും.

click me!