ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റിയാദ്: വീട്ടിലേക്ക് ഫോൺ ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ മലയാളി മരിച്ചു. റിയാദിൽ 20 വർഷമായി പ്രവാസിയായ കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലിൽ അസീം സിദ്ധീഖ് (48) ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനാണ്. വർഷങ്ങളായി റിയാദിൽ കുടുംബസമേതം കഴിഞ്ഞുവരികയായിരുന്നു.
രണ്ട് മാസം മുമ്പാണ് കുടുംബത്തോടൊപ്പം അവധിക്ക് നാട്ടിൽ പോയി വന്നത്. വെള്ളിയാഴ്ച പുലർച്ചെ വീട്ടിലേക്ക് ഫോൺ ചെയ്ത് പിതാവിനോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മുഅ്മിന, മക്കൾ: അയിഷ, ആലിയ, ആമിന, ആദിൽ, അബ്രാർ. പിതാവ്: സിദ്ധീഖ്. സഹോദരനടക്കം നിരവധി ബന്ധുക്കൾ റിയാദിലുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച് കോട്ടയം സംക്രാന്തിയിലുള്ള ജുമാ മസ്ജിദ് ഖഖർസ്ഥാനിൽ ഖബറടക്കും.
undefined
Read Also - പതിനാറായിരം കോടി ഡോളര്‍ ചാരിറ്റിക്ക് നല്‍കി; സൗദി പൗരന് ശതകോടീശ്വര പട്ടം നഷ്ടപ്പെട്ടു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം