ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു

By Web Team  |  First Published May 30, 2020, 8:34 AM IST

20 വർഷം റിയാദിൽ ജോലിചെയ്തിരുന്ന അബ്ദുൽ ഹഖീം വിസ റദ്ദ് ചെയ്ത് നാട്ടിൽ പോയ ശേഷം ഏഴുമാസം മുമ്പ് ഹൗസ് ഡ്രൈവർ വിസയിൽ ദമ്മാമിൽ എത്തുകയായിരുന്നു.


റിയാദ്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി ദമ്മാമിൽ മരിച്ചു. തിരുവനന്തപുരം, നെടുമങ്ങാട് തൊളിക്കോട് സ്വദേശി പാക്കുപുര വീട്ടിൽ അബ്ദുൽ ഹഖീം (57) ആണ് വ്യാഴാഴ്ച ഹൃദയാഘാതം മൂലം മരിച്ചത്.

20 വർഷം റിയാദിൽ ജോലിചെയ്തിരുന്ന അബ്ദുൽ ഹഖീം വിസ റദ്ദ് ചെയ്ത് നാട്ടിൽ പോയ ശേഷം ഏഴുമാസം മുമ്പ് ഹൗസ് ഡ്രൈവർ വിസയിൽ ദമ്മാമിൽ എത്തുകയായിരുന്നു. ഭാര്യ: നിഷാന അബ്ദുൽ ഹഖീം. മക്കൾ: ആസിഫ്, ആഷിഖ്, ആഷിർ. ഇളയ സഹോദരൻ ഷാനവാസ് ദമ്മാമിലുണ്ട്.  

Latest Videos

പ്രവാസി മലയാളി കാറിനുള്ളില്‍ മരിച്ച നിലയില്‍

പ്രവാസി മലയാളി താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍

click me!