ദേശീയ തലത്തിൽ അഞ്ചാം റാങ്കും കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനവുമാണ് പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി അംറത് ഹാരിസ് കരസ്ഥമാക്കിയത്.
ഷാർജ: സിഎ ഫൈനൽ പരീക്ഷയിൽ റാങ്ക് തിളക്കവുമായി പ്രവാസി വിദ്യാർത്ഥിനി.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് നടത്തിയ സി എ ഫൈനൽ പരീക്ഷയിൽ ദേശീയ തലത്തിൽ അഞ്ചാം റാങ്കും കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനവും കരസ്ഥമാക്കി അംറത് ഹാരിസ്. ദേശീയതലത്തിൽ 2021ൽ നടന്ന സിഎ ഇന്‍റർ പരീക്ഷയിൽ പതിനാറാം റാങ്കും അംറത് കരസ്ഥമാക്കിയിരുന്നു
ഷാർജയിൽ അക്കൗണ്ട്സ് മാനേജറായി ജോലി നോക്കുന്ന ഹാരിസ് ഫൈസൽ ഷീബ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അംറത്. സഹോദരി അംജതയും സഹോദരി ഭർത്താവ് തൗഫീഖും സി എ ബിരുദധാരികളാണ്. 22 വർഷമായി ഈ കുടുംബം യുഎഇയിൽ പ്രവാസ ജീവിതം നയിച്ചുവരുന്നു.
Read Also - മുഹമ്മദ് റഫിയുടെ നൂറാം ജന്മദിനാഘോഷം; ദുബൈയിൽ മ്യൂസിക് റിയാലിറ്റി ഷോ, വിജയിക്ക് 1.11 ലക്ഷം ദിർഹം സമ്മാനം