ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

By Web Team  |  First Published Aug 10, 2021, 10:26 PM IST

കളി കാണാനെത്തിയ ഭാര്യയുടെയും മക്കളുടെയും മുമ്പില്‍ വെച്ചായിരുന്നു സംഭവം ഉണ്ടായത്. ഫര്‍വാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


കുവൈത്ത് സിറ്റി: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുവൈത്തില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ഹരിപ്പാട് വേണാട്ടുശ്ശേരില്‍ കുടുംബാംഗം റെനി ജേക്കബ്(39)ആണ് സുലൈബീകാത്ത് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണത്.

കളി കാണാനെത്തിയ ഭാര്യയുടെയും മക്കളുടെയും മുമ്പില്‍ വെച്ചായിരുന്നു സംഭവം ഉണ്ടായത്. ഫര്‍വാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹസ്സന്‍ ഓപ്റ്റിക്കല്‍സ് ജീവനക്കാരനായിരുന്നു അദ്ദേഹം. ഭാര്യ: രജനി, മക്കള്‍: ജുഹാന്‍, റോഹന്‍. 

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!