ജിദ്ദ റിഹാബ് ഏരിയയിൽ താമസിക്കുന്ന ഇദ്ദേഹം ബദർ സൂപ്പർ മാർക്കറ്റിൽ ജോലിക്കാരനായിരുന്നു.
റിയാദ്: പാലക്കാട് സ്വദേശി ജിദ്ദയിൽ മരിച്ചു. കുമ്പിടി സ്വദേശി മുഹമ്മദ് അലി കോണിക്കൽ (58) ആണ് മരിച്ചത്. ജിദ്ദ റിഹാബ് ഏരിയയിൽ താമസിക്കുന്ന ഇദ്ദേഹം ബദർ സൂപ്പർ മാർക്കറ്റിൽ ജോലിക്കാരനായിരുന്നു.
ഞായറാഴ്ച പുലർച്ച അഞ്ചിന് അൽ മുസ്തക്ബൽ ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. രണ്ട് മക്കൾ ജിദ്ദയിലുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.
Read More - മയക്കുമരുന്ന് കടത്തിന് പിടിയിലായ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി
പ്രവാസി മലയാളി സൗദിയില്‍ നിര്യാതനായി
റിയാദ്: സൗദി അറേബ്യയിലെ ആശുപത്രിയിൽ കൊല്ലം സ്വദേശി മരിച്ചു. വടക്കൻ മേഖലയിലെ ഹായിൽ പട്ടണത്തിൽ പള്ളിമുക്ക് കുളങ്ങര പടിഞ്ഞാറ്റത്തിൽ താജുദീന്റെ മകൻ അബുസാലിയാണ് (53) മരിച്ചത്.
ഹായിൽ കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അൽമഷാർ എന്ന വാട്ടർ കമ്പനിയിൽ ഡ്രൈവറായിരുന്നു. 25 വർഷമായി പ്രവാസിയാണ്. രണ്ട് വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഉടനെ നാട്ടിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യ: റഹ്മത്ത്, മക്കൾ: ഫാരിദ, അഫ്ന, ആസിയ, മരുമക്കൾ: സുൽഫിക്കർ (ജിദ്ദ), സിയാദ് (ആധാരമെഴുത്ത്, കൊല്ലം). മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
Read More - സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
സൗദി അറേബ്യയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: കഴിഞ്ഞ ദിവസം റിയാദിലെ ശുമൈസി ആശുപത്രിയിൽ മരിച്ച മലപ്പുറം തയ്യാല ഓമച്ചപുഴ സ്വദേശി ഞാറകടവത്ത് വീട്ടിൽ അഹ്‌മദിന്റെ (56) മൃതദേഹം നാട്ടിലെത്തിച്ചു. റിയാദ്-കൊളംബോ, കൊളംബോ-കൊച്ചി വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോയത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന് എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഒമച്ചപുഴ താഴെ പള്ളിയിൽ ഖബറടക്കി. പിതാവ് - മമ്മദ് (പരേതൻ), മാതാവ് - അവ്വ ഉമ്മ, ഭാര്യ - സുലൈഖ, മക്കൾ - മുഹമ്മദ് നുഹ്മാനുൽ ശിബ്‌ലു, ദിൽഷാ ഷിബില, ഫിൻഷാ ഷിബില. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലയച്ചത്.