ഓഫീസിലെത്തിയപ്പോൾ ഛർദിച്ച് കുഴഞ്ഞുവീണു; മലയാളി സൗദിയില്‍ മരിച്ചു

By Web Desk  |  First Published Jan 9, 2025, 6:19 PM IST

ഇറാം കമ്പനി ജീവനക്കാരനായ മലയാളിയാണ് സൗദിയില്‍ മരിച്ചത്. 


റിയാദ്: മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. ഇറാം കമ്പനി ജീവനക്കാരൻ തൃശൂർ ഗുരുവായൂർ  തൈക്കാട് ബ്രഹ്മകുളം വലിയകത്ത് വീട്ടിൽ അബ്ദുവിന്‍റെ മകൻ  തൽഹത്ത് (51) ആണ് മരിച്ചത്. ഇറാം കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. 

ബുധനാഴ്ച രാവിലെ ഓഫീസിലെത്തിയ തൽഹത്ത് ഛർദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ‘ഗാമ’ ആശുപത്രീയിലെത്തിച്ചു. അവിടെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു അടിയന്തര ശുശ്രൂഷകൾ നൽകിയെങ്കിലും മരിച്ചു. രണ്ടുവർഷം മുമ്പാണ് ഇറാമിൽ ജോലിയിൽ പ്രവേശിച്ചത്. മാതാവ്: റുഖിയ. ഭാര്യ: ആശ തൽഹത്ത്. രണ്ടു രണ്ടുമക്കൾ. 

Latest Videos

Read Also - 35 വർഷമായി പ്രവാസി; ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!