പ്രവാസി മലയാളി യുവാവ്​ വാഹനാപകടത്തിൽ മരിച്ചു

By Web Team  |  First Published Jul 9, 2023, 3:25 PM IST

നേരത്തെ സൗദിയിലുണ്ടായിരുന്ന ഹാരിസ് പ്രവാസം അവസാനിപ്പിച്ച് പോയശേഷം ആറുമാസം മുമ്പാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്.


റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. തെക്കൻ സൗദിയിലെ അബഹയിൽ അൽസുദ-ഷഹ്ബയിൻ റോഡിലെ ചുരത്തിൽ വാഹനം നിയന്ത്രണം വിട്ട് സൈഡ് വാളിൽ ഇടിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് കൊടിയത്തൂർ ചെറുവാടി സ്വദേശി അക്കരപറമ്പിൽ ഹാരിസാണ് (35) മരിച്ചത്. 

അബഹയിൽ നിന്ന് മജാരിദയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. അബഹയിലെ ഖാലിദിയ്യ ജംഇയ്യത്തുൽ മനാസിൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹാരിസ് ചെറുവാടിയും സഹപ്രവർത്തകരും ജോലിയുടെ ഭാഗമായി മജാരിദയിലേക്ക് പോകുകയായിരുന്നു. യാത്രക്കിടയിൽ വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടാണ് അപകടം. ഹാരിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന മലപ്പുറം വാഴക്കാട് സ്വദേശി ഫാദിൽ സാദിഖ്, കോഴിക്കോട് മുക്കം സ്വദേശി മുജീബ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Latest Videos

Read Also - ജോലിക്കിടെ കുഴഞ്ഞുവീണു; ആശുപത്രിയില്‍ ചികിത്സയിലിരുന്ന പ്രവാസി മലയാളി നാടണഞ്ഞു

മൂന്നുപേരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. നേരത്തെ സൗദിയിലുണ്ടായിരുന്ന ഹാരിസ് പ്രവാസം അവസാനിപ്പിച്ച് പോയശേഷം ആറുമാസം മുമ്പാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്. സഹോദരങ്ങളായ അമീറുദ്ദീർ, ശംസുദ്ദീൻ, നിസാർ അഹ്മദ് എന്നിവർ സൗദിയിലുണ്ട്. ഫസീഹയാണ് ഹാരിസിന്റെ ഭാര്യ. മക്കൾ: മുഹമ്മദ് സയ്യാൻ അലി (അഞ്ച്), ആയിഷ നൈറ (രണ്ട്). അലിക്കുട്ടി-ആയിഷുമ്മ ദമ്പതികളാണ് ഹാരിസിെൻറ മാതാപിതാക്കൾ. 

Read Also-  സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

 പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു 

റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത്​ നിര്യാതനായി. കണ്ണൂർ പേരാവൂർ സ്വദേശി കുനിയിൽ ഖദീസാന്‍റെ മകൻ മജീദ് (56) ആണ് ബത്ഹയിലെ ശാര ദരക്​തറിൽ സി.ആർ.ബി ക്ലിനിക്കിന് ​സമീപമുള്ള മുറിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽ​ഫയർ വിങ്​ വൈസ് ചെയർമാൻ മഹ്ബൂബ് ചെറിയവളപ്പ്, ഉസ്മാന് ചെറുമുക്ക് എന്നിവർ രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!