റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി മരിച്ചു

By Web Team  |  First Published Sep 12, 2022, 7:57 PM IST

അജ്മാന്‍ അമ്മാന്‍ സ്ട്രീറ്റില്‍ തന്റെ കാര്‍ നിര്‍ത്തിയ ശേഷം റോഡ് മുറിച്ചു കടക്കവെയാണ് അപകടം സംഭവിച്ചത്.


അജ്മാന്‍: യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പെരിന്തല്‍മണ്ണ വട്ടക്കണ്ടത്തില്‍ ശ്രീലേഷ് ഗോപാലന്‍ (51) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഞായറാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്.

അജ്മാന്‍ അമ്മാന്‍ സ്ട്രീറ്റില്‍ തന്റെ കാര്‍ നിര്‍ത്തിയ ശേഷം റോഡ് മുറിച്ചു കടക്കവെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എലൈറ്റ് ഗ്രൂപ്പില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു.  പരേതനായ വട്ടക്കണ്ടത്തില്‍ ഗോപാലന്റെയും കമലത്തിന്റെയും മകനാണ്. ഭാര്യ: ശില്‍പ (എന്‍ എം സി ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റാണ്.), മകന്‍: ശ്രാവണ്‍.  

Latest Videos

അവധിക്ക് നാട്ടിൽ പോയ പ്രവാസി മലയാളി നിര്യാതനായി

ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയിലെ അൽഖർജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം കടക്കാവൂർ സ്വദേശി എസ്.എസ് നിവാസിൽ ഷെറിൻ ശശാങ്കന്റെ  (36) മൃതദേഹം നാട്ടിലെത്തിച്ചു. അൽഖർജ് ഇഷാറാ സിറ്റിയിലെ ഇലക്ട്രിക്കൽ ഷോപ്പിൽ  ഏഴു വർഷമായി സെയിൽസ്‍മാനായി  ജോലി ചെയ്തു വരികയായിരുന്ന ഷെറിനെ ജൂൺ 13ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. 

അവധിക്ക് നാട്ടിൽ പോയ പ്രവാസി സാമൂഹിക പ്രവർത്തകൻ നിര്യാതനായി

കടക്കാവൂർ നിലാമുക്ക് എസ്.എസ് നിവാസിൽ ശശാങ്കൻ - ശോഭന ദമ്പതികളുടെ മകനാണ്. ഭാര്യ രേഷ്മ.
ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞതിനാൽ നിയമക്കുരുക്കിൽ പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് താമസം നേരിടുകയും തുടർന്ന് ബന്ധുക്കൾ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ  സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. കേളി പ്രവർത്തകരുടെ നിരന്തരമായ ഇടപെടലിന്റെ ഫലമായി സൗദി അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടാവുകയും തുടർന്ന് എംബസിയിൽ നിന്നും അനുബന്ധ രേഖകൾ ശരിയാക്കി മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുകയുമായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം സ്വദേശത്ത് സംസ്‌കരിച്ചു.

 

click me!