റിയാദിലെ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്.
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി നിര്യാതനായി. കോഴിക്കോട്, ഫറോക്ക്, കടലുണ്ടി, മണ്ണൂർ പെരുമുഖം സ്വദേശി അബ്ദുറസാഖ് (55) ആണ് വെള്ളിയാഴ്ച വൈകീട്ട് നാലോടെ റിയാദ് എക്സിറ്റ് 26ലെ സുലൈമാൻ ഹബീബ് ആശുപത്രിയിൽ മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി.
Read Also - വിവാദങ്ങൾക്കൊടുവിൽ നോര്‍വേ രാജകുമാരി മാര്‍ത്ത ലൂയിസ് വിവാഹിതയാകുന്നു; വരൻ സ്വയം പ്രഖ്യാപിത ആത്മീയ ഗുരു
undefined
പിതാവ്: അലവി, മാതാവ്: ആമിന കുട്ടി, ഭാര്യ: സാഹിദ, മക്കൾ: അൻഫാസ് (ദമ്മാം), അൻഷാദ്, അമിന. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, നൗഫൽ തിരൂർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.