പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

By Web Team  |  First Published Oct 26, 2022, 7:55 AM IST

35 വര്‍ഷമായി പ്രവാസിയായ അദ്ദേഹം ഒമാനിലെ സൗത്ത് അല്‍ ശര്‍ഖിയയിലെ അല്‍കാമില്‍ അല്‍ വഫിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയായിരുന്നു.


മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ വള്ളിവട്ടത്തെ അക്ലിപ്പറമ്പില്‍ സുനില്‍ (55) ആണ് മരിച്ചത്. 35 വര്‍ഷമായി പ്രവാസിയായ അദ്ദേഹം ഒമാനിലെ സൗത്ത് അല്‍ ശര്‍ഖിയയിലെ അല്‍കാമില്‍ അല്‍ വഫിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയായിരുന്നു.

പിതാവ് - രാമന്‍. മാതാവ് - വള്ളിയമ്മ. ഭാര്യ - ശ്രീദേവി. മക്കള്‍ - അമല്‍, അപര്‍ണ. സഹോദരങ്ങള്‍ - ഷിബു, ബൈജു, ബേബി, രാധാകൃഷ്ണന്‍, മനോജ്, ഉഷ, പരേതനായ തമ്പി. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Latest Videos

Read also:  മലയാളി ഉംറ തീർത്ഥാടക സൗദി അറേബ്യയില്‍ മരിച്ചു

രണ്ട് പ്രവാസി മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായിട്ട് ഒമ്പത് ദിവസം; നാട്ടിലുള്ള കുടുംബം ആശങ്കയില്‍
മനാമ: ബഹ്‌റൈനില്‍ രണ്ട് പ്രവാസി മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസം. കടലില്‍ മീന്‍പിടികകാന്‍ പോയ ഇവരെക്കുറിച്ച് പിന്നീട് വിവരം ലഭിച്ചിട്ടില്ല. പ്രവാസി ഇന്ത്യക്കാരായ സഹായ സെല്‍സോ (37), ആന്റണി വിന്‍സന്റ്  ജോര്‍ജ് (33) എന്നിവരെ കാണാതായതായി ഇവരുടെ തൊഴിലുടമയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ കടലില്‍ പോയത്. എന്നാല്‍ പിന്നീട് തിരികെ വന്നിട്ടില്ല. തുടര്‍ന്ന് ഇവരുടെ തൊഴിലുടമയും ഇവര്‍ സഞ്ചരിച്ച ബോട്ടിന്റെ ഉടമസ്ഥനുമായ ബഹ്‌റൈന്‍ സ്വദേശി താരിഖ് അല്‍മാജിദ് തീരസംരക്ഷണസേനയെ വിവരം അറിയിക്കുകയായിരുന്നു. പ്രവാസി മത്സ്യത്തൊഴിലാളികളുടെ ഇന്ത്യയിലെ കുടുംബവും പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടു. 15 വര്‍ഷത്തിലേറെയായി ഇവര്‍ തനിക്കൊപ്പം പ്രവര്‍ത്തിക്കുകയാണെന്നും സഹോദരങ്ങളെപ്പോലെയാണ് തനിക്ക് അവരെന്നും തൊഴിലുടമ ജിഡിഎന്‍ ഓണ്‍ലൈനോട് പറഞ്ഞു. 

Read More - ബഹ്റൈനില്‍ കാറുകളും ട്രക്കും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

click me!