ചിത്രത്തിന് പലരും മോഹവില വാഗ്ദാനം ചെയ്തെങ്കിലും ചിത്രം നൽകാൻ മുഹമ്മദ് റാഷിദ് തയാറായില്ല. എന്നെങ്കിലും ഈ ചിത്രം ഷെയ്ഖ് മുഹമ്മദിൻറെ കൈകളിലെത്തിക്കുകയെന്ന അടങ്ങാത്ത ആഗ്രഹവുമായി അതിനുള്ള ശ്രമങ്ങൾ തുടരുകയാണ് മുഹമ്മദ് റാഷിദ്.
ദുബൈ: ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ ചിത്രം നിലമ്പൂര്‍ തേക്കില്‍ കൊത്തിയെടുത്തിരിക്കുകയാണ് മമ്പാടി സ്വദേശി മുഹമ്മദ് റാഷിദ്. ഷെയ്ഖ് മുഹമ്മദിൻറെ ഈ ചിത്രം അദ്ദേഹത്തിന് കൈമാറണമെന്ന ആഗ്രഹത്തിലാണ് ഇപ്പോൾ അബുദാബിയിലുള്ള മുഹമ്മദ് റാഷിദ്
ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും മലപ്പുറം മമ്പാട്ടെ ഫര്‍ണീച്ചര്‍ വ്യാപാരി മുഹമ്മദ് റാഷിദും തമ്മില്‍ പേരിലെ സാമ്യത്തിന് അപ്പുറം പ്രത്യക്ഷത്തിൽ മറ്റൊരു ബന്ധവുമില്ല. പക്ഷേ പ്രളയത്തിൽ എല്ലാം തകര്‍ന്ന് നിന്ന് മുഹമ്മദ് റാഷിദിൻറെ ജീവിതവും കാഴ്ചപ്പാടുകളും മാറ്റി മറിച്ചത് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂമിന്‍റെ ജീവിതകഥയാണ്. ആ കഥയിൽ നിന്നുള്ള പ്രചോദനമാണ് ഇന്ന് മുഹമ്മദ് റാഷിദിന്‍റെ ജീവിതം
ഷെയ്ഖ് മുഹമ്മദിനെ കുറിച്ച് കൂടുതലറിഞ്ഞതോടെയാണ് നിലമ്പൂര്‍ തേക്കിൽ അദ്ദേഹത്തിൻറെ ചിത്രം ഒരുക്കണമെന്ന ആഗ്രഹം മനസിലുറപ്പിച്ചത്. ആദ്യം കേട്ടപ്പോൾ പലരും പ്രായോഗികമല്ലെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കി. പക്ഷേ പിന്‍മാറാൻ മുഹമ്മദ് റാഷിദ് തയാറായില്ല. ശ്രീനിവാസനെന്ന സുഹൃത്ത് സഹായത്തിനെത്തിയതോടെ നിലമ്പൂര്‍ തേക്കിൽ ഷെയ്ഖ് മുഹമ്മദിൻറെ ചിത്രം തെളിഞ്ഞു.
Read More - ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കം; 95 രാജ്യങ്ങളില്‍ നിന്ന് 2,213 പ്രസാദകര്‍
ചിത്രം ശൈഖ് മുഹമ്മദിന് കൈമാറണമെന്ന ആഗ്രഹത്തോടെയാണ് ഏതാനും മാസം മുന്പ് മുഹമ്മദ് റാഷിദ് യുഎഇയിലേക്കെത്തിയത്. പക്ഷേ ആ ശ്രമം ഇതുവരെ ലക്ഷ്യം കണ്ടില്ല. അബുദാബിയിലെ സുഹൃത്തിൻറെ റസ്റ്റോറൻറില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രത്തിന് പലരും മോഹവില വാഗ്ദാനം ചെയ്തെങ്കിലും ചിത്രം നൽകാൻ മുഹമ്മദ് റാഷിദ് തയാറായില്ല. എന്നെങ്കിലും ഈ ചിത്രം ശൈഖ് മുഹമ്മദിൻറെ കൈകളിലെത്തിക്കുകയെന്ന അടങ്ങാത്ത ആഗ്രഹവുമായി അതിനുള്ള ശ്രമങ്ങൾ തുടരുകയാണ് മുഹമ്മദ് റാഷിദ്.
Read More - പ്രവാസികൾക്ക് ഇനി സ്വന്തം പേരിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങാം; റിയൽ എസ്റ്റേറ്റ് നിയമത്തില്‍ ഭേദഗതി