ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു മില്യൺ ദിർഹം നേടി മലയാളി

By Web Desk  |  First Published Jan 2, 2025, 5:10 PM IST

2025 തുടങ്ങാം ശുഭാപ്തിവിശ്വാസത്തോടെ. 25 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ്, ആഴ്ച്ചതോറും ഇ-ഡ്രോ വഴി മില്യണയർമാരാകാം.


2024 വർഷത്തെ അവസാന ഇ-ഡ്രോ വിജയിച്ചത് 46 വയസ്സുകാരിയായ ജോർജിന ജോർജ്. ഒരു മില്യൺ ദിർഹം യു.എ.ഇയിൽ ജീവിക്കുന്ന മലയാളിയായ ജോർജിന നേടി. ഭർത്താവിനും മക്കൾക്കും ഒപ്പം ദുബായിൽ ജീവിക്കുകയാണ് അവർ. അഞ്ച് വർഷം മുൻപാണ് ബി​ഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയതെന്ന് ജോർജിന പറയുന്നു. എല്ലാ മാസവും സഹപ്രവർത്തകർക്കൊപ്പം ​ഗെയിം കളിക്കും. ഇത്തവണ ഭർത്താവിനൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം. 

എല്ലാ വിജയികളെയും പോലെ എനിക്കും ആദ്യം ഇത് വിശ്വസിക്കാനായില്ല - ജോർജിന പറയുന്നു. റിച്ചാർഡിന്റെ ശബ്ദം പരിചിതമല്ലാത്തത് കൊണ്ട് ആദ്യം കരുതിയത് ഇത് തട്ടിപ്പാണെന്നാണ്. പക്ഷേ, സമ്മാനം ലഭിച്ചത് യാഥാർത്ഥ്യമാണെന്ന് മനസ്സിലായതോടെ ഞെട്ടലായി. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം കരുതും. വിജയം നൽകിയത് പുതിയ ആത്മവിശ്വാസമാണ്. ബി​ഗ് ടിക്കറ്റിൽ ഇനിയും പങ്കെടുക്കും - ജോർജിന കൂട്ടിച്ചേർക്കുന്നു.

Latest Videos

പുതുവർഷത്തിലും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ നിരവധി അവസരങ്ങളാണ് ബി​ഗ് ടിക്കറ്റ് നൽകുന്നത്. 25 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസാണ് 2025 ജനുവരിയിൽ ലഭിക്കുക. മാത്രമല്ല എല്ലാ ആഴ്ച്ചയും ഈ മാസം ഒരു ഭാ​ഗ്യശാലിക്ക് ഒരു മില്യൺ ദിർഹം ഇ-ഡ്രോയിലൂടെ നേടാം.

ജനുവരിയിൽ The Big Win Contest തിരികെ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. രണ്ട് ബി​ഗ് ടിക്കറ്റ് ഒറ്റത്തവണയായി, ജനുവരി ഒന്നിനും 26-നും ഇടയിൽ വാങ്ങാം. ഫെബ്രുവരി മൂന്നിന് നടക്കുന്ന ​ഗ്രാൻഡ് ഫിനാലെ നറുക്കെടുപ്പിൽ ഭാ​ഗ്യപരീക്ഷണം നടത്താം. നാലു പേർക്ക് ഉറപ്പായ ക്യാഷ് പ്രൈസുകൾ ലഭിക്കും. ഇത് AED 20,000 മുതൽ AED 150,000 വരെയാണ്.

കാർപ്രേമികൾ‌ക്ക് രണ്ട് ലക്ഷ്വറി കാറുകൾ സ്വന്തമാക്കാം. ഫെബ്രുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ BMW M440i കാറും മാർച്ച് മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ Range Rover Velar കാറും നേടാൻ അവസരമുണ്ട്. ടിക്കറ്റുകൾ ഇപ്പോൾ തന്നെ വാങ്ങാൻ സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകൾ സന്ദർശിക്കാം.

The Millionaire weekly E-draw dates:

Week 1: 1st – 9th January & Draw Date – 10th January (Friday)
Week 2: 10th – 16th January & Draw Date – 17th January (Friday)
Week 3: 17th – 23rd January & Draw Date- 24th January (Friday)
Week 4: 24th – 31st January & Draw Date- 1st February (Saturday)
 

click me!