യുകെയിൽ കാർ അപകടത്തിൽപെട്ടു മലയാളി യുവാവിന് ദാരുണാന്ത്യം

By Web Team  |  First Published Sep 10, 2024, 7:29 PM IST

കാലടി സ്വദേശിയായ ജോയൽ ജോർജ്ജാണ് വാഹനാപകടത്തിൽ മരിച്ചത്


കാലടി: യുകെയിൽ വാഹനാപകടത്തിൽ എറണാകുളം ജില്ലയിലെ കാലടി സ്വദേശിയായ യുവാവ് മരിച്ചു. കാലടി കൈപ്പട്ടൂർ കാച്ചപ്പിള്ളി വീട്ടിൽ ജോയൽ ജോർജ് (24) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച പള്ളിയിൽ പോകുമ്പോൾ ജോയൽ ജോർജ്ജ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോയലിനെ ആശുപത്രിയിലേക്ക് മാറ്റുകയും നില വഷളായതോടെ വെൻ്റിലേറ്ററിലാക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച്ചയാണ് മരിക്കുകയായിരുന്നു. മാതാപിതാക്കളായ ജോർജും ഷൈബിയും യുകെയിലാണ് താമസം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!