പത്തനംതിട്ട സ്വദേശി സൈജു സൈമണും ഭാര്യ ജീനയുമാണ് മരിച്ചത്
പത്തനംതിട്ട: കുവൈത്തിൽ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. ഇന്ന് കാലത്ത് സാൽമിയായിലാണ് സംഭവം. പത്തനംതിട്ട മല്ലശേരി പൂങ്കാവ് പുത്തേത് പുത്തൻവീട്ടിൽ സൈജു സൈമൺ, ഭാര്യ ജീന എന്നിവരാണ് മരിച്ചത്. ഇരുവരും മരിച്ചെന്നു അറിയിപ്പ് വീട്ടിൽ കിട്ടി. ഒരു വർഷം മുൻപാണ് സൈജുവും ജീനയും വിവാഹം കഴിച്ചത്. ഇരുവരുടെയും പുനർ വിവാഹമായിരുന്നു.
ആദ്യം സൈമണെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇവർ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചു. എന്നാൽ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയ സുരക്ഷാ ഉദ്യോഗസ്ഥർ, ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.