പ്രഥമ സൗദി ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണം നേടി ജെ.എസ്.സി ബ്ലൂ ടീം

By Web Team  |  First Published Oct 18, 2024, 1:54 PM IST

ജിദ്ദ സ്പോർട്സ് ക്ലബ് അകാദമിയിൽ നിന്നുള്ള വനിതാ ടീമാണ് പ്രഥമ വനിതാ ക്രിക്കറ്റ് കിരീടം ചൂടിയത്.


റിയാദ്: സൗദി ഗെയിംസിന്‍റെ ഭാഗമായി നടന്ന വനിതാ ക്രിക്കറ്റ് മത്സരത്തിൽ ജെ.എസ്.സി ബ്ലൂ ടീം സ്വർണം നേടി. ജിദ്ദ കേന്ദ്രീകരിച്ച് ഇന്ത്യക്കാരുടെ നേതൃത്വത്തിൽ നടത്തുന്ന ജിദ്ദ സ്പോർട്സ് ക്ലബ് അകാദമിയിൽ നിന്നുള്ള വനിതാ ടീമാണ് പ്രഥമ വനിതാ ക്രിക്കറ്റ് കിരീടം ചൂടിയത്. സൗദി ക്രിക്കറ്റ് ഫെഡറേഷെൻറ അംഗീകാരമുള്ള നാല് പ്രമുഖ വനിതാ ടീമുകൾ ഗെയിംസിൽ മാറ്റുരച്ചു. ടി 10 ഫോർമാറ്റിൽ നടന്ന ഫൈനൽ മത്സരത്തിൽ ജെ.എസ്.സി ബ്ലൂ ടീം ഏഴു വിക്കറ്റിന് ഗ്രേ ടീമിനെ പരാജയപ്പെടുത്തി.

Read Also -  വർഷം 40 ലക്ഷം വരെ ശമ്പളം; വിസയ്ക്കും ടിക്കറ്റിനും പണം ലഭിക്കും, ഒരു മാസം സൗജന്യ താമസം, യുകെയിൽ തൊഴിൽ അവസരം

Latest Videos

undefined

രണ്ടാം സ്ഥാനക്കാരായ ഗ്രേ ടീം 10 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എടുത്തപ്പോൾ ജെ.എസ്.സി ബ്ലൂ ടീം 9.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വിജയികൾക്കായി ക്യാപ്റ്റൻ നജ്‌വ അക്രം 26 ബോളിൽ 24 റൺസും സിമ്രഹ് ഷാഹിദ് 28 ബോളിൽ 33 റൺസും നേടി. ജേതാക്കളായ ടീം അംഗങ്ങൾ: നജ്‌വ അക്രം (ക്യാപ്റ്റൻ), സിമ്രഹ് മിർസ, ഖുസയ്മ ലിയാഖത്, റുമൈസ ജവാദ്, ആയിഷ അക്രം, സിമ്രഹ് ഷാഹിദ്, അരിദ ഉമർ, യുസ്‌റ ഉമർ, റോഹ അമീർ, ഹഫ്സ മുഹമ്മദ്, ആയിഷ ഫാത്തിമ, കോമൾ യൂസുഫ്. 

ഇന്ത്യക്ക് പുറമെ പാകിസ്താനിൽ നിന്നുള്ളവരും ടീമിലുണ്ട്. സൗദിയിലെ വിദേശികൾക്കായി 2010-ൽ ആരംഭിച്ച സോക്കർ അക്കാദമിയാണ് പിന്നീട് ക്രിക്കറ്റ്, നീന്തൽ, ഷട്ടിൽ ബാഡ്മിൻറൺ എന്നീ ഇനങ്ങൾ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചത്. നിലവിൽ വർഷത്തിൽ അഞ്ഞൂറിലധികം കുട്ടികൾക്ക് അക്കാദമിയിൽ പരിശീലനം നൽകുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!