5,000 ദിര്‍ഹമാണ് പ്രതിമാസ ശമ്പളം. കൂടാതെ താമസസൗകര്യവും കമ്പനി നല്‍കും. വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വന്നാല്‍ ഭക്ഷണം സൗജന്യമായി നല്‍കും.
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് പുരുഷ നഴ്സുമാരുടെ ഒഴിവുകളില്‍ അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. യുഎഇയിലെ പ്രമുഖ ആശുപത്രിയുടെ അബുദാബിയിലെ ഇന്‍ഡസ്ട്രിയല്‍ മെഡിക്കല്‍ ഡിവിഷനിലാണ് ഒഴിവുകളുള്ളത്.
80 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ ബിഎസ്സി നഴ്സിങ് അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് പാസായിരിക്കണം. ഐസിയു, എമര്‍ജന്‍സി, അര്‍ജന്‍റെ കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് നഴ്സിങ് എന്നിവയിലേതിലെങ്കിലും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 40 വയസ്സിന് താഴെയുള്ളവര്‍ക്കാണ് അപേക്ഷകള്‍ അയയ്ക്കാനാകുക. ഡിഒഎച്ച് ലൈസൻസോ ഡിഒച്ച് ഡാറ്റാഫ്ലോ പോസിറ്റിവ് റിസള്‍ട്ടോ ഉണ്ടായിരിക്കണം. എത്രയും വേഗം ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നവര്‍ക്ക് മുന്‍ഗണന.
5,000 ദിര്‍ഹമാണ് പ്രതിമാസ ശമ്പളം. കൂടാതെ താമസസൗകര്യവും കമ്പനി നല്‍കും. വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വന്നാല്‍ ഭക്ഷണം സൗജന്യമായി നല്‍കും. ഇതിന് പുറമെ ഗതാഗത ചെലവുകളും കമ്പനി വക ഉണ്ടായിരിക്കും. പ്രതിവാരം 60 മണിക്കൂറാണ് ജോലി സമയം. വിസയും വിമാന ടിക്കറ്റും മെഡിക്കല്‍ ഇന്‍ഷുറന്‍സും കമ്പനി നല്‍കും. വര്‍ഷത്തില്‍ 30 ദിവസം ശമ്പളത്തോട് കൂടിയ അവധിയും ഉണ്ടായിരിക്കും.
താല്‍പ്പര്യമുള്ള, യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ സിവി, ഡിഒഎച്ച് ലൈസന്‍സിന്‍റെ കോപ്പി, ഡിഒഎച്ച് ഡേറ്റാഫ്ലോ റിസല്‍ട്ട് എന്നിവ സഹിതം gcc@odepc.in എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കുക. ജൂലൈ 20 ആണ് അപേക്ഷകള്‍ അയയ്ക്കാനുള്ള അവസാന തീയതി. ഇമെയിലില്‍ സബ്ജക്ട് ലൈനായി മെയില്‍ ഇന്‍ഡസ്ട്രിയല്‍ നഴ്സ് ടു യുഎഇ എന്ന് ചേര്‍ക്കുക. www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് വിശദ വിവരങ്ങള്‍ അറിയാം. ഫോൺ നമ്പര്‍ :0471-2329440/41/42 /45 / 6238514446.