കുറഞ്ഞ ശമ്പളം 4110 റിയാൽ, വിസയും താമസവും ടിക്കറ്റും സൗജന്യം; ഇപ്പോൾ അപേക്ഷിക്കാം, സൗദിയില്‍ വന്‍ തൊഴിലവസരം

By Web Team  |  First Published Jun 21, 2024, 4:52 PM IST

വിസ, താമസസൗകര്യം, എയർടിക്കറ്റ്, ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും.  


തിരുവനന്തപുരം: കേരള സർക്കാരിൻറെ തൊഴില്‍ നൈപുണ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ ഒഡെപെക് സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളിലെ വനിതാ നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നഴ്സിംഗിൽ ബി.എസ്സ്.സി/ പോസ്റ്റ് ബി.എസ്.സി /എം.എസ്സ്.സി എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരും, രണ്ടു വർഷം നഴ്സിംഗ് തൊഴിൽ പരിചയം ഉള്ളവരുമായിരിക്കണം. കുറഞ്ഞ ശമ്പളം SAR-4110 (ഇന്ത്യൻ രൂപ 90,000 - 1,00,000). തൊഴിൽ പരിചയം അനുസരിച്ച് ശമ്പളം കൂടുതൽ കിട്ടുന്നതായിരിക്കും. 

Read Also - ഒറ്റനോട്ടത്തിൽ തലകുനിച്ചിരിക്കുന്ന ആൾ, പക്ഷെ സംഭവം അതീവ ഗൗരവമുള്ളതാണ്, ഈ ചിത്രം മാത്രം മതി, സൗദിയിലെ ചൂടറിയാൻ

Latest Videos

വിസ, താമസസൗകര്യം, എയർടിക്കറ്റ്, ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും.  താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, ആധാർ, ഡിഗ്രി, രജിസ്ട്രേഷൻ, തൊഴിൽപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റ് കൂടാതെ ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം 2024 ജുൺ മാസം 29 തീയതിക്കുമുൻപായി GCC@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്. ഈ റിക്രൂട്ട്മെൻ്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

click me!