നൂറിലേറെ ഒഴിവുകള്‍, വിവിധ നഗരങ്ങളില്‍ റിക്രൂട്ട്മെന്‍റ് ഡ്രൈവ്; വന്‍ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ഇത്തിഹാദ്

By Web Team  |  First Published Jun 29, 2024, 4:12 PM IST

2023ഓ​ടെ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ പൈ​ല​റ്റു​മാ​രു​ടെ നി​യ​മ​നം.


അബുദാബി: യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സില്‍ പൈലറ്റുമാര്‍ക്ക് അവസരം. നൂറിലേറെ ഒഴിവുകളാണ് ഉള്ളത്. ഈ ഒഴിവുകളിലേക്ക് ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി യോഗ്യരായവരെ തെരഞ്ഞെടുക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിനായി അന്താരാഷ്ട്ര റോഡ് ഷോ നടത്താനൊരുങ്ങുകയാണ് കമ്പനി.

Read Also -  ഈ ആറ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് യാത്രാ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് യുഎഇ അധികൃതര്‍

Latest Videos

2023ഓ​ടെ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ പൈ​ല​റ്റു​മാ​രു​ടെ നി​യ​മ​നം. യൂറോപ്പിലെ എട്ട് നഗരങ്ങളിലായി റിക്രൂട്ട്മെന്‍ററ് ഡ്രോവ് നടക്കും. പിന്നീട് ഇത് മറ്റ് ആഗോള മേഖലകളിലേക്കും വ്യാപിപ്പിക്കും. . റോ​ഡ്​ ഷോ​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ജൂണ്‍ 29ന് അന്താരാഷ്ട്ര റിക്രൂട്ട്മെന്‍റ് റോഡ് ഷോയ്ക്ക് തുടക്കമാകും. എ​യ​ർ ബ​സ്​ എ 320, ​എ 350, എ 380, ​ബോ​യി​ങ്​ 777, 787, ച​ര​ക്കു​വി​മാ​ന​മാ​യ ബോ​യി​ങ്​ 777 എ​ന്നി​വ​യി​ലേ​ക്കാ​ണ്​ പൈ​ല​റ്റു​മാ​രു​ടെ ഒ​ഴി​വു​ള്ള​ത്. 142 രാജ്യങ്ങളില്‍ നിന്നുള്ള പൈലറ്റുമാരും ക്രൂവുമാണ് ഇത്തിഹാദില്‍ ജോലി ചെയ്യുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!