താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ, വൈറ്റ് ബാക്ക്ഗ്രൗണ്ട് വരുന്ന പാസ്പോർട്ട് സൈസ് ഫോട്ടോ (JPG ഫോർമാറ്റ്) എന്നിവ സഹിതം അപേക്ഷ നല്‍കാവുന്നതാണ്.
തിരുവനന്തപുരം: നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH)ലേയ്ക്ക് വിവിധ സ്പെഷ്യലിറ്റികളിലേയ്ക്കുളള ഡോക്ടർമാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച മാസ്റ്റേഴ്സ് ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിചയം ആവശ്യമില്ല.
കൺസൾട്ടന്റ്/ സ്പെഷ്യലിസ്റ്റ്.
അനസ്തേഷ്യ/ കാർഡിയാക് സർജറി/ കാർഡിയോത്തോറാക്സ് / എമർജൻസിc മെഡിസിൻ/ ജെറിയാട്രിക്സ് /ICU / മൈക്രോ സർജറി /നിയോനാറ്റൽ ഇന്റൻസീവ് job കെയർ യൂണിറ്റ് (NICU) / ന്യൂറോളജി/ ന്യൂറോ സർജറി / പ്ലാസ്റ്റിക് സർജറി / നെഫ്രോളജി /സർജിക്കൽ ഓങ്കോളജി/ യൂറോളജി എന്നീ സ്പെഷ്യാലിറ്റികളില്‍ കൺസൾട്ടന്റ്/ സ്പെഷ്യലിസ്റ്റ് തസ്തികകളിലാണ് ഡോക്ടര്‍മാര്‍ക്ക് അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ, വൈറ്റ് ബാക്ക്ഗ്രൗണ്ട് വരുന്ന പാസ്പോർട്ട് സൈസ് ഫോട്ടോ (JPG ഫോർമാറ്റ്) എന്നിവ സഹിതം അപേക്ഷ നല്‍കാവുന്നതാണ്.
rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് 2023 നവംബർ 30 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള സേവന, വേതന വ്യവസ്ഥകള്‍ ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ തീയതി വെന്യു എന്നിവ നോര്‍ക്ക റൂട്ട്സില്‍ നിന്നും അറിയിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന് മറ്റു സബ് ഏജന്‍റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക-റൂട്ട്സിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...