ജൂലൈ 24 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാനാകും.
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ അഹ്‌മദി ആശുപത്രിയില്‍ തൊഴിലവസരങ്ങള്‍. അനുഭവപരിചയമുള്ള കുവൈത്തികൾക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കുമാണ് അവസരങ്ങളുള്ളത്. ദന്തചികിത്സ, ഹിയറിങ് ആന്‍ഡ് വിഷൻ തെറാപ്പി, ന്യൂട്രിഷന്‍, ഫാർമസി, റേഡിയോളജി, ഫിസിയോതെറാപ്പി, ലബോറട്ടറി ടെക്നീഷ്യൻ, ഓറൽ, ഡെന്‍റല്‍ ഹെൽത്ത് ടെക്നീഷ്യൻ എന്നിവയുള്‍പ്പെടെ കൂടാതെ സ്പെഷ്യലൈസേഷനുകളില്‍ ഒഴിവുകളുണ്ടെന്ന് കമ്പനി അറിയിച്ചു. ജൂലൈ 24 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാനാകും.
Read Also - അബായ ധരിച്ച സുന്ദരി; ഒട്ടും ഹെവിയല്ല, ഇതൊക്കെ വളരെ ലൈറ്റ്! 22 ചക്രങ്ങളുള്ള ട്രക്ക് കയ്യിലൊതുക്കി യാത്ര
ആവശ്യമായ യോഗ്യതകൾക്ക് പുറമേ പ്രവാസികൾക്ക്, ട്രാന്‍സ്ഫറബിള്‍ വിസ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. കുവൈത്ത് ഓയിൽ കമ്പനിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അൽ അഹ്‌മദി ഹോസ്പിറ്റൽ വിവിധ മെഡിക്കൽ സേവനങ്ങൾ നൽകുന്നുണ്ട്. അപകടങ്ങൾക്കും അത്യാഹിതങ്ങൾക്കുമുള്ള ചികിത്സ, ഇൻറേണല്‍ മെഡിസിൻ, ജനറൽ പ്രാക്ടീസ്, ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, ഡെർമറ്റോളജി, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഒഫ്താൽമോളജി, ചെവി, മൂക്ക്, തൊണ്ട പരിചരണം, ദന്തചികിത്സ, പ്രതിരോധ മെഡിക്കൽ സേവനങ്ങൾ, റേഡിയോളജി, അനസ്തേഷ്യ, ഫിസിയോതെറാപ്പി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം