അവധിയിൽ നാട്ടിൽ കഴിയുന്ന പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാകും

By Web Team  |  First Published Dec 31, 2022, 2:24 PM IST

നിലവിൽ റീഎൻട്രി ഫീസ് രണ്ട് മാസത്തേക്ക് 200 റിയാലും ഒരോ അധിക മാസത്തിനും 100 റിയാലുമാണ്. രാജ്യത്തിന് പുറത്താണെങ്കിൽ റീഎൻട്രിയുടെ കാലാവധി നീട്ടാൻ പ്രതിമാസ ഫീസായ 100 റിയാൽ 200 റിയാലാക്കും. മൾട്ടിപ്പിൾ റീഎൻട്രി വിസ മൂന്ന് മാസത്തേക്ക് 500 റിയാലും ഒരോ അധിക മാസത്തിന് 200 റിയാലുമാണ് ഫീസ്. 


റിയാദ്: അവധിയിൽ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാകും. സൗദി അറേബ്യക്ക് പുറത്തുള്ളവരുടെ റീഎൻട്രി വിസ കാലാവധി നീട്ടുന്നതിനും ഇഖാമ പുതുക്കുന്നതിനുമുള്ള ഫീസുകൾ ഇരട്ടിയാക്കാനാണ് സർക്കാർ തീരുമാനം. 

നിലവിൽ റീഎൻട്രി ഫീസ് രണ്ട് മാസത്തേക്ക് 200 റിയാലും ഒരോ അധിക മാസത്തിനും 100 റിയാലുമാണ്. രാജ്യത്തിന് പുറത്താണെങ്കിൽ റീഎൻട്രിയുടെ കാലാവധി നീട്ടാൻ പ്രതിമാസ ഫീസായ 100 റിയാൽ 200 റിയാലാക്കും. മൾട്ടിപ്പിൾ റീഎൻട്രി വിസ മൂന്ന് മാസത്തേക്ക് 500 റിയാലും ഒരോ അധിക മാസത്തിന് 200 റിയാലുമാണ് ഫീസ്. 

Latest Videos

രാജ്യത്തിന് പുറത്താണെങ്കിൽ കാലാവധി നീട്ടാൻ ഓരോ മാസത്തിനും നിലവിലുള്ളതിെൻറ ഇരട്ടി (400 റിയാൽ) ആകും. ഇഖാമക്ക് കാലാവധിയുണ്ടെങ്കിലേ റീഎൻട്രി വിസ കാലാവധി ദീർഘിപ്പിക്കാൻ കഴിയൂ. ആശ്രിത വിസക്കാരുടെ റീഎൻട്രി വിസകൾക്കും ഇത് ബാധകമാണ്. ആശ്രിതർ രാജ്യത്തിന് പുറത്താണെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിെൻറ ഇലക്ട്രോണിക് പോർട്ടൽ വഴി ഇഖാമ പുതുക്കുന്നതിനുള്ള ഫീസും ഇരട്ടിയാക്കും. 

അബുദാബിയില്‍ കര്‍ശന പരിശോധന

അബുദാബിയില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രവാസികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കാൻ തീരുമാനം. ജനുവരി ഒന്ന് മുതലാണ് പരിശോധന കര്‍ശനമാക്കുന്നത്. നിയമവിരുദ്ധമായി കെട്ടിടങ്ങളോ ഫ്ളാറ്റുകളോ അറ്റകുറ്റപ്പണി നടത്തി, ഇവിടങ്ങളില്‍ അനധികൃതമായി ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുകയോ കുടുംബത്തിനുള്ള ഇടങ്ങളില്‍ ബാച്ച്ലേഴ്സ് താമസിക്കുകയോ എല്ലാം ചെയ്യുന്നതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ വന്‍ പിഴയൊടുക്കേണ്ടിവരാം.

വലിയ ശമ്പളമില്ലാതെ കഴിയുന്ന സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകും ഈ തീരുമാനം. കാരണം സാമ്പത്തികപ്രശ്നങ്ങള്‍ മൂലം ഇത്തരത്തിലെല്ലാം താമസം നടത്തുന്നവരാണ് കുടുംബങ്ങളടക്കമുള്ള ഏറിയ പങ്ക് പ്രവാസികളും ഇവിടെ.

Also Read:- അബുദാബിയില്‍ വാടക താമസക്കാര്‍ക്കിടയില്‍ ജനുവരി മുതല്‍ കര്‍ശന പരിശോധന

click me!