നവജാതശിശുക്കളെ പരസ്പരം മാറിയതായി പരാതി, ഡിഎന്‍എ പരിശോധന; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സൗദി അധികൃതർ

By Web Team  |  First Published Jun 21, 2024, 2:57 PM IST

പരിശോധന ഫലം വന്ന ശേഷം കുട്ടികളെ മാറിയിട്ടുണ്ടെങ്കിൽ യഥാർത്ഥ കുടുംബത്തിന് കുട്ടികളെ കൈമാറും. 


റിയാദ്: സൗദി അറേബ്യയിലെ തായിഫ് ആശുപത്രിയില്‍ നവജാത ശിശുക്കളെ പരസ്പരം മാറി നല്‍കിയതായി പരാതി. കിങ് ഫൈസല്‍ ആശുപത്രിയിലാണ് നവജാതശിശുക്കളെ മാറിയതായി പരാതി ഉയര്‍ന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് തായിഫ് ഹെല്‍ത്ത് ക്ലസ്റ്റര്‍ സിഇഒ ഡോ. തലാല്‍ അല്‍ മാലികി പറഞ്ഞു.

നവജാതശിശുക്കളുടെ മാതാപിതാക്കളെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി വിളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശോധന ഫലം വന്ന ശേഷം കുട്ടികളെ മാറിയിട്ടുണ്ടെങ്കിൽ യഥാർത്ഥ കുടുംബത്തിന് കുട്ടികളെ കൈമാറും. രണ്ടാഴ്ച മുമ്പാണ് സംഭവം ഉണ്ടായത്. നവജാതശിശുക്കളെ മാറിപ്പോയ സംഭവത്തില്‍ അനാസ്ഥ സംഭവിച്ചിട്ടുള്ളത് ആരുടെ ഭാഗത്ത് നിന്നാണോ അവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് തായിഫ് ആരോഗ്യ അധികൃതര്‍ അറിയിച്ചു. 

Latest Videos

Read Also -  കൂടുവിട്ട് കുടിയേറാന്‍ കോടീശ്വരന്മാര്‍; ഈ വര്‍ഷം 4,300 അതിസമ്പന്നർ ഇന്ത്യ വിടും, പ്രിയം ഈ ഗൾഫ് രാജ്യത്തോട്

സൗദി അറേബ്യയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ദമ്മാം: സൗദി അറേബ്യയിലെ അല്‍കോബാര്‍ തുഖ്ബയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ചൂട് കൂടിയതോടെ സൗദിയിലെ വിവിധ നഗരങ്ങളില്‍ അടുത്തിടെ ഏതാനും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!