Latest Videos

കര്‍ശന പരിശോധന; ജിദ്ദയില്‍ 1,898 സ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി

By Web TeamFirst Published Jun 26, 2024, 6:16 PM IST
Highlights

ജിദ്ദ നഗരസഭക്ക് കീഴിലെ 11 ശാഖാ ബലദിയ പരിധികളില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കുകള്‍, സലൂണുകള്‍, ബേക്കറികള്‍, ഷോപ്പിങ് സെന്‍ററുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, ഇറച്ചി കടകള്‍ എന്നിവിടങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്.

ജിദ്ദ: ഹജ്ജ് സീസണില്‍ ജിദ്ദയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന. ജിദ്ദ നഗരസഭ നടത്തിയ പരിശോധനകളില്‍ 1,898 സ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. 

ജിദ്ദ നഗരസഭക്ക് കീഴിലെ 11 ശാഖാ ബലദിയ പരിധികളില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കുകള്‍, സലൂണുകള്‍, ബേക്കറികള്‍, ഷോപ്പിങ് സെന്‍ററുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, ഇറച്ചി കടകള്‍ എന്നിവിടങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. ഹജ്ജ് സീസണില്‍ ജിദ്ദയില്‍ ആകെ 4,762 സ്ഥാപനങ്ങളിലാണ് നഗരസഭാ സംഘങ്ങള്‍ പരിശോധനകള്‍ നടത്തിയത്. ഇതില്‍ 2,864 സ്ഥാപനങ്ങള്‍ നിയമ, ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കുന്നതായും കണ്ടെത്തി.

Read Also -ഒരു സിമ്പിള്‍ ശീലം, കൈവന്നത് കോടികളുടെ ഭാഗ്യം; 46കാരനെ കോടീശ്വരനാക്കിയ ആ ടിപ്സ് മറ്റുള്ളവര്‍ക്കും മാതൃക

 സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

റിയാദ്: ഈ വർഷം ജൂലൈ ഒന്ന് മുതൽ ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യ. ചൈനീസ് നഗരമായ ഷാങ്ഹായിൽ നടന്ന ഐ.ടി.ബി എക്സിബിഷനിൽ വിശിഷ്ടാതിഥി രാജ്യമായി പങ്കെടുക്കവേയാണ് സൗദി ചൈനയ്ക്ക് അംഗീകൃത ഡെസ്റ്റിനേഷൻ പദവി (എ.ഡി.എസ്) നൽകിയതായി പ്രഖ്യാപിച്ചത്. നിരവധി ഉന്നതതല യോഗങ്ങളും ധാരണാപത്രങ്ങളുടെ ഒപ്പിടലും ഇരു രാജ്യങ്ങളുടെയും ടൂറിസം വകുപ്പുകൾ തമ്മിലുള്ള സഹകരണത്തിനുള്ള വിവിധ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് പ്രഖ്യാപനമുണ്ടായത്.

സൗദിയിലേക്ക് വിനോദസഞ്ചാരികളെ അയക്കുന്ന മൂന്നാമത്തെ വലിയ രാജ്യം എന്ന നിലയിൽ 2030ഓടെ 50 ലക്ഷത്തിലധികം ചൈനീസ് വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള അംഗീകൃതവും ഔദ്യോഗികവുമായ വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യയെ ഉൾപ്പെടുത്തിയത് ഇരു രാജ്യങ്ങളുടെയും ടൂറിസം മേഖലകൾ തമ്മിലുള്ള സംയുക്ത ശ്രമങ്ങളിലും അടുത്ത സഹകരണത്തിലും കലാശിക്കുന്ന ഒരു സുപ്രധാന ഘട്ടമാണെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.

2030ഓടെ 50 ലക്ഷത്തിലധികം ചൈനീസ് വിനോദസഞ്ചാരികളെ ആകർഷിക്കാൻ സൗദി ലക്ഷ്യമിടുന്നു. രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ മൂന്നാമത്തെ വലിയ ഉറവിടമാണ് ചൈന. അവിടെ നിന്നുള്ള വിനോദസഞ്ചാരികളെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അസാധാരണവും പ്രചോദനാത്മകവുമായ ഒരു ടൂറിസം അനുഭവം ആസ്വദിക്കാൻ ചൈനീസ് വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നുവെന്നും ടൂറിസം മന്ത്രി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!