ലേബര്‍ ക്യാമ്പുകളിലും വെയര്‍ഹൗസുകളിലും പരിശോധന; നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി

By Web Team  |  First Published Jun 3, 2024, 3:40 PM IST

തൊഴില്‍ ക്യാമ്പുകള്‍, വര്‍ക്ക് ഷോപ്പുകള്‍, വെയര്‍ഹൗസുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടത്തിയത്.


മനാമ: ബഹ്റൈനില്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന് കീഴിലെ ലേബര്‍ ക്യാമ്പുകളിലും വെയര്‍ ഹൗസുകളിലും വര്‍ക്ക് ഷോപ്പുകളിലും പരിശോധന നടത്തി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. 

തൊഴില്‍ ക്യാമ്പുകള്‍, വര്‍ക്ക് ഷോപ്പുകള്‍, വെയര്‍ഹൗസുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടത്തിയത്. ആ​രോ​ഗ്യ, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉറപ്പാക്കാനും നി​ർ​ദി​ഷ്​​ട കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ത​ന്നെ​യാ​ണ്​ കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നും കൂ​ടി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന നടത്തിയത്.

Latest Videos

പരിശോധനയില്‍ 225 കെ​ട്ടി​ട​ങ്ങ​ൾ സു​ര​ക്ഷാ, ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​ വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഇവയ്ക്കെതിരെ നി​യ​മ​ന​ട​പ​ടികള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പരിഹരിക്കുന്നതിന്​ ചി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​മു​ണ്ട്. സാ​ലി​ഹി​യ​യി​ലെ വ​ർ​ക്​​ഷോ​പ്പു​ക​ളും വെ​യ​ർ ഹൗ​സു​ക​ളും പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഒ​മ്പ​ത്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും നോ​ട്ടീ​സ്​ ന​ൽ​കു​ക​യും ചെ​യ്​​തു. 

Read Also - ബലിപെരുന്നാള്‍; ഒമാനിൽ തുടര്‍ച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കാന്‍ സാധ്യത

നിയമലംഘകരെ കണ്ടെത്താന്‍ സൗദിയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 16,161 പ്രവാസികൾ അറസ്റ്റിൽ

റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനം നടത്തുന്നവരെ പിടികൂടുന്നതിനുള്ള നിരീക്ഷണ സ്‌കോഡുകൾ വിവിധ പ്രദേശങ്ങളിൽ ശക്തമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ കഴിഞ്ഞ ഒരാഴ്ച്ച നടത്തിയ റെയ്‌ഡുകളിൽ 16,161 ലേറെ നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

പിടികൂടിയവരിൽ 10,575 പേർ താമസ രേഖ (ഇഖാമ) നിയമ ലംഘകരും  3,726 പേർ അതിർത്തി സുരക്ഷാ ചട്ട ലംഘനം നടത്തിയവരും 1,860 പേർ തൊഴിൽ നിയമം ലംഘനം നടത്തിയവരുമാണെന്ന് അധികൃതർ അറിയിച്ചു. അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ്  967  പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ 57 ശതമാനം എത്യോപ്യക്കാരും 39 ശതമാനം യമനികളും 4 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 22  പേരെ സുരക്ഷാ വകുപ്പ് പിടികൂടിയതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!