കുവൈത്തിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു

കർണാടക ഹവേരി റണിബ്ബന്നൂർ സ്വദേശിനിയാണ് മരണപ്പെട്ടത്

Indian woman found dead in Kuwait identified

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു. കർണാടക ഹവേരി റണിബ്ബന്നൂർ സ്വദേശിനിയായ മുബാഷിറ (34) ആണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളും ഇന്ത്യക്കാരൻ തന്നെയാണ്. പ്രതിയുടെ ഫോട്ടോയും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിരുന്നു. മൈദാൻ ഹവല്ലി ഏരിയയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. 

മുബാഷിറയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തിയാണ് പ്രതി കൊലപ്പെടുത്തിയത്. മുറിവ് വളരെ ആഴത്തിലുള്ളതിനാൽ സംഭവസ്ഥലത്തുവെച്ച് തന്നെ ഇവർ മരണപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയായിരുന്നു. സംഭവം നടന്ന സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കുകയും കുത്താനുപയോ​ഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാ​ഗത്തിന് കൈമാറിയിട്ടുണ്ട്. 

Latest Videos

read more: ജൂണിൽ വിവാഹം നടക്കാനിരിക്കെ വില്ലനായി അപകടം, മലയാളി നഴ്സുമാർക്ക് സൗദിയിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം

vuukle one pixel image
click me!