ലഹരിമരുന്ന് കടത്ത്; കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന് വധശിക്ഷ

By Web Team  |  First Published Jul 25, 2022, 11:46 AM IST

കസ്റ്റംസ് വിഭാഗവുമായി സഹകരിച്ച് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യൂറോപ്യന്‍ രാജ്യത്ത് നിന്നും പോസ്റ്റല്‍ മാര്‍ഗമാണ് ലഹരിമരുന്ന് അടങ്ങിയ പാര്‍സല്‍ കുവൈത്തിലെത്തിയത്.


കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്ന് കള്ളക്കടത്ത് നടത്തിയ പ്രവാസി ഇന്ത്യക്കാരനെ തൂക്കിലേറ്റാന്‍ വിധിച്ച് ക്രിമിനല്‍ കോടതി. 11,000 ദിനാര്‍ വിപണി മൂല്യമുള്ള ലഹരിമരുന്നാണ് ഇയാള്‍ കടത്തിയത്. 

കസ്റ്റംസ് വിഭാഗവുമായി സഹകരിച്ച് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യൂറോപ്യന്‍ രാജ്യത്ത് നിന്നും പോസ്റ്റല്‍ മാര്‍ഗമാണ് ലഹരിമരുന്ന് അടങ്ങിയ പാര്‍സല്‍ കുവൈത്തിലെത്തിയത്. ഒരു കിലോയിലേറെ ഹാഷിഷ് കുവൈത്തിലെത്തിച്ചതായി പ്രതി സമ്മതിച്ചിരുന്നു. കസ്റ്റംസിന്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടാന്‍ ചോക്കലേറ്റ് ബോക്‌സില്‍ ഒളിപ്പിച്ചാണ് ഇവ രാജ്യത്തെത്തിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

Latest Videos

ഐഎസിൽ ചേർന്ന കുവൈത്തി പൗരന് അഞ്ച് വർഷം കഠിന തടവ്

കൊവിഡ് കാലത്ത് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത് 4.23 ലക്ഷം ഇന്ത്യക്കാര്‍

ദില്ലി: കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത് 4.23 ലക്ഷം ഇന്ത്യക്കാര്‍. 2020 ജൂണ്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലെ കണക്കുകളാണിത്. ഇവരില്‍ പകുതിയിലേറെയും യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. രാജ്യസഭയില്‍ എംപിമാരുടെ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആകെ 4,23,559 ഇന്ത്യക്കാരാണ് തിരിച്ചെത്തിയത്. ഇവരില്‍ 1,52,126 പേര്‍ യുഇഎയില്‍ നിന്നും 1,18,064 പേര്‍ സൗദി അറേബ്യയില്‍ നിന്നും 51,206 പേര്‍ കുവൈത്തില്‍ നിന്നും 46,003 പേര്‍ ഒമാനില്‍ നിന്നും 32,361 പേര്‍ ഖത്തറില്‍ നിന്നുമാണ് തിരിച്ചെത്തിയത്. ജൂണ്‍ 2020 മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് 1,41,172 ഇന്ത്യക്കാര്‍ തൊഴില്‍ തേടി പോയതായും മന്ത്രി അറിയിച്ചു. ഖത്തറിലേക്കാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തിയത്- 51,496 പേര്‍. യുഎഇയിലേക്ക് ഈ കാലയളവില്‍  13,567  പേര്‍ മാത്രമാണ് തിരികെ എത്തിയത്. 

click me!