Latest Videos

നാലുവർഷമായി നറുക്കെടുപ്പിൽ പങ്കെടുക്കുന്നു, ഇക്കുറി ഭാഗ്യം തുണച്ചു; ഒറ്റ ടിക്കറ്റ്, കയ്യിലെത്തിയത് കോടികൾ

By Web TeamFirst Published Jun 27, 2024, 4:09 PM IST
Highlights

2012 മുതല്‍ യുഎഇ തലസ്ഥാനത്ത് താമസിച്ച് വരികയാണ് ഖാലിക്. നാലു വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീയില്‍ സ്ഥിരമായി പങ്കെടുത്ത് വരുന്ന അദ്ദേഹം ഹൈദരാബാദ് സ്വദേശിയാണ്.

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍  (എട്ടു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍. അബുദാബിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഖാലിക് നായിക് മുഹമ്മദ് എന്ന 48കാരനാണ് വന്‍ തുക സമ്മാനം നേടിയത്.  3813 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

2012 മുതല്‍ യുഎഇ തലസ്ഥാനത്ത് താമസിച്ച് വരികയാണ് ഖാലിക്. നാലു വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീയില്‍ സ്ഥിരമായി പങ്കെടുത്ത് വരുന്ന അദ്ദേഹം ഹൈദരാബാദ് സ്വദേശിയാണ്. മൂന്നു കുട്ടികളുടെ പിതാവായ ഖാലികിന് സമ്മാനത്തുകയുടെ ഏറിയ പങ്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്‍റെ ഭാവി സുരക്ഷിതമാക്കാനും വേണ്ടി മാറ്റിവെക്കാനാണ് ആഗ്രഹം. ഇതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു തുക മാറ്റിവെക്കാനും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ഖാലിക് അബുദാബി ഖലീഫ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായും ജോലി ചെയ്യുന്നുണ്ട്.

Read Also -  വമ്പൻ തൊഴിലവസരങ്ങള്‍; സൗദി അറേബ്യയില്‍ നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്‍റ്; ഇപ്പോള്‍ അപേക്ഷിക്കാം

ഇതോടൊപ്പം നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ പാകിസ്ഥാന്‍ സ്വദേശിയായ നസീര്‍ ഇ മെര്‍സിഡീസ് ബെന്‍സ് എസ്500 കാര്‍ സ്വന്തമാക്കി.  പോര്‍ച്ചുഗീസ് സ്വദേശി കെവിന്‍ ഡിസൂസ ബിഎംഡബ്ല്യൂ എസ് 1000 ആര്‍ കാറും നേടി. ഇന്ത്യക്കാരനായ രാജശേഖരൻ സമരേശന് ആഡംബര മോട്ടർബൈക്ക് സമ്മാനമായി ലഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!