ഭാര്യയെയും മകനെയും കൊല്ലാൻ ശ്രമിച്ച് പ്രവാസി ഇന്ത്യക്കാരൻ; ഞരമ്പ് മുറിച്ചും കഴുത്തറുത്തും ആത്മഹത്യക്ക് ശ്രമം

By Web Team  |  First Published Aug 24, 2024, 4:39 PM IST

കൈ ഞരമ്പ് മുറിച്ചും കഴുത്തറുത്തുമാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. 


ഷാര്‍ജ: ഭാര്യയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഇന്ത്യക്കാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. 38 വയസ്സുള്ള ഇന്ത്യക്കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. 

സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇയാള്‍ കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെടുന്നത്. ഭാര്യയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച ഇയാള്‍ സ്വന്തം കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചും കഴുത്തറുത്തുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതര പരിക്കേറ്റ മൂന്നുപേരും പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

Latest Videos

undefined

Read Also - പത്താം ക്ലാസ് പാസായവർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!