ടുംബസമേതം ഉംറക്കെത്തിയ സംഘം ചൊവ്വാഴ്ച രാവിലെ മദീനയില്‍നിന്ന് മക്കയിലേക്ക് മടങ്ങുന്ന വഴി, സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശിയായ ഉംറ തീർത്ഥാടകൻ മരിച്ചു. ഒരേ കുടുംബത്തിലെ രണ്ടുപേർക്ക് അപകടത്തില്‍ പരിക്കേറ്റു. ജിദ്ദയ്ക്ക് സമീപം ഖുലൈസ് എന്ന സ്ഥലത്തുണ്ടായ അപകടത്തിൽ പുതുച്ചേരി സ്വദേശി മുഹമ്മദ് സമീര്‍ കറൈക്കല്‍ (31) ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തിന്റെ സഹോദരന്‍ നൂറുല്‍ ആമീന്‍ മക്കയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. നൂറുല്‍ അമീന്റെ ഭാര്യ റഹ്മത്തുന്നീസ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജായി. കുടുംബസമേതം ഉംറക്കെത്തിയ ഇവർ ചൊവ്വാഴ്ച രാവിലെ മദീനയില്‍നിന്ന് മക്കയിലേക്ക് മടങ്ങുന്ന വഴി, സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയായിരുന്നു. മുഹമ്മദ് സമീറിന്റെ മൃതദേഹം ഖുലൈസ് ജനറല്‍ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സൗദി അറേബ്യയിൽ തന്നെ ഖബറടക്കും.
Read also: പ്രവാസി മലയാളി വാഹനമിടിച്ച് മരിച്ചു
യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു
അബുദാബി: യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്ത്-ഗോമതി പെരുമാള്‍ ദമ്പതികളുടെ മകന്‍ ആര്യന്‍ ശിവപ്രശാന്ത് (16) ആണ് മരിച്ചത്. അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ആര്യന്‍. സംസ്‌കാരം നാട്ടില്‍ നടക്കും.
Read More - പ്രവാസി മലയാളി നിര്യാതനായി