നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി മഹാലിംഗം (54) ജുബൈലിൽ മരിച്ചു. നെഞ്ച് വേദനയെ തുടർന്ന് മഹാലിംഗം ഒരു ക്ലിനിക്കിൽ ചികിത്സ തേടിയെങ്കിലും തുടർ ചികിത്സക്കായി മുവാസാത്ത് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ സ്ഥിതി വഷളാവുകയും വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല. ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ ക്രെയിൻ ഓപ്പറേറ്റർ ആയിരുന്നു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മുവാസാത്ത് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: നാഗൻ, മാതാവ്: മലയ്യതാൾ, ഭാര്യ: അമ്മാളു.
Read Also - റോഡ് മുറിച്ചു കടക്കുമ്പോൾ ബസിടിച്ച് പ്രവാസി മരിച്ചു