സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ആശിഷിനെ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചു. സമ്മാനേ നേടിയ വിവരം വിശ്വസിക്കാനാകുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. വിജയിയാതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 258-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. ദുബൈയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ ആശിഷ് മൊഹോൽക്കർ ആണ് 223090 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം നവംബർ 27ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ആശിഷിനെ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചു. സമ്മാനേ നേടിയ വിവരം വിശ്വസിക്കാനാകുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. വിജയിയാതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി സ്വന്തമാക്കിയത് 447101 എന്ന ടിക്കറ്റ് നമ്പരിലൂടെ നേപ്പാൾ സ്വദേശിയായ യുബ രാജ് സിവ ആണ്. മൂന്നാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി നേടിയത് ഇന്ത്യക്കാരനായ മുഹമ്മദ് ഷെരീഫ് നെല്ലിക്കവിൽ ആണ്. ഇദ്ദേഹം വാങ്ങിയ 264253 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. നാലാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള പ്രതീഷ് വർക്കിയാണ്. 372311 ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പര്‍.
ഇന്ത്യക്കാരനായ അബ്ദുൽ സമദ് വർമ്പു മുരിയൻ വാങ്ങിയ 319987 എന്ന ടിക്കറ്റ് നമ്പരിലൂടെ അദ്ദേഹം അഞ്ചാം സമ്മാനമായ 24 കാരറ്റ് സ്വര്‍ണക്കട്ടി നേടി. 093815 എന്ന ടിക്കറ്റ് നമ്പരിലൂടെ പലസ്തീനിൽ നിന്നുള്ള അലി ഖത്തീബ് ആണ് ആറാം സമ്മാനമായ 24 കാരറ്റ് സ്വര്‍ണക്കട്ടി നേടിയത്. ഏഴാം സമ്മാനമായ 24 കാരറ്റ് സ്വര്‍ണക്കട്ടി സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ജിജി ഹരിലാൽ വാങ്ങിയ 390912 എന്ന ടിക്കറ്റ് നമ്പരിനാണ്. എട്ടാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി നേടിയത് ഇന്ത്യക്കാരനായ ഷായിസ് മീർ ഖാൻ ആണ്. 060434 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഒന്‍പതാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള സുരേഷ് നായർ ആണ്. 256556 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
ഇന്ത്യയില്‍ നിന്നുള്ള സവിത ആരൻഹ വാങ്ങിയ 426986 എന്ന ടിക്കറ്റ് നമ്പര്‍ പത്താം സമ്മാനമായ 24 കാരറ്റ് സ്വര്‍ണക്കട്ടി നേടി. 11-ാം സമ്മാനമായ 24 കാരറ്റ് സ്വര്‍ണക്കട്ടി നേടിയത് 091460 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ കിഷോർ സുബ്രഹ്മണ്യൻ ആണ്. ഡ്രീം കാർ പ്രൊമോഷനിലൂടെ ഇന്ത്യയിൽ നിന്നുള്ള മിലു കുര്യൻ ആണ് റേഞ്ച് റോവർ വേലാർ സീരീസ് 11 സ്വന്തമാക്കിയത്. 006898 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്.