സ്വന്തമായി ഒരു വീടെന്ന സ്വപ്നമാണ് മരുഭൂമിയിലെ പൊള്ളുന്ന ചൂടിലും മരുപ്പച്ചയായി ശ്രീജുവിന്‍റെ മനസ്സിലുണ്ടായിരുന്നത്. 11 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ശ്രീജു ബാങ്ക് ലോണിൽ ഒരു വീട് വാങ്ങാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഭാഗ്യം തേടിയെത്തിയത്.
ദുബൈ: നിനച്ചിരിക്കാതെ ഭാഗ്യമെത്തിയതിന്‍റെ ഞെട്ടലിലാണ് മലയാളി യുവാവ്. 45 കോടിയിലേറെ രൂപയാണ് സമ്മാനമായി ലഭിക്കുക എന്നറിഞ്ഞത് വിശ്വസിക്കാന്‍ ശ്രീജുവിന് ഇപ്പോഴും സാധിച്ചിട്ടില്ല. മഹ്സൂസിന്‍റെ 154-ാമത് നറുക്കെടുപ്പിലൂടെയാണ് ശ്രീജുവിന്‍റെ ജീവിതം മാറി മറിഞ്ഞത്. 2 കോടി ദിർഹം ദിര്‍ഹമാണ് യുഎഇയിലെ ഫുജൈറയിലെ ഓയിൽ ആൻഡ് ഗ്യാസ് വ്യവസായത്തിൽ കൺട്രോൾ റൂം ഓപറേറ്ററായ ശ്രീജു സ്വന്തമാക്കിയത്, അതായത് 45 കോടിയിലേറെ ഇന്ത്യന്‍ രൂപ.
ശനിയാഴ്ച വൈകിട്ട് ജോലിയിലിരിക്കെയാണ് ശ്രീജു ഈ വാര്‍ത്ത അറിഞ്ഞത്. പിന്നീട് കാറിലിരുന്നാണ് മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചത്. സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാനാകാത്ത അവസ്ഥയായി പോയി. വിജയി താൻ തന്നെയാണെന്ന് അറിയിക്കാനുള്ള മഹ്സൂസിന്‍റെ വിളി വരുന്നത് വരെ കാത്തിരുന്നു.
സ്വന്തമായി ഒരു വീടെന്ന സ്വപ്നമാണ് മരുഭൂമിയിലെ പൊള്ളുന്ന ചൂടിലും മരുപ്പച്ചയായി ശ്രീജുവിന്‍റെ മനസ്സിലുണ്ടായിരുന്നത്. 11 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ശ്രീജു ബാങ്ക് ലോണിൽ ഒരു വീട് വാങ്ങാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. ഇനി ബാങ്ക് വായ്പയില്ലാതെ വീട് സ്വന്തമാക്കാം എന്നതാണ് ശ്രീജുവിന്‍റെ വലിയ സന്തോഷം. ഒരു മാസം രണ്ട് എന്ന നിലയില്‍ കഴിഞ്ഞ മൂന്ന് വർഷമായി മഹ്സൂസില്‍ പങ്കെടുക്കുന്നയാളാണ് ശ്രീജു. വിജയിക്കുമെന്ന പ്രതീക്ഷ തന്നെയാണ് ഇക്കാലമെല്ലാം ശ്രീജുവിനെ മുന്നോട്ട് നയിച്ചത്.
Read Also - പ്രവാസികളേ സന്തോഷ വാർത്ത, വൻ മാറ്റത്തിലേക്ക്; ഗൾഫ് രാജ്യങ്ങളിലേക്ക് സർവ്വീസ് കൂട്ടാൻ എയർ ഇന്ത്യ എക്സ്പ്രസ്
ഒരു മാസം പോലും പങ്കെടുക്കാതെ മാറി നിന്നിട്ടില്ല. പക്ഷേ, ഈ പ്രാവശ്യം വിജയി ആകുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ശ്രീജു മഹ്സൂസ് പ്രതിനിധികളോട് പറഞ്ഞു. ഭാഗ്യം വന്നെങ്കിലും യുഎഇയിൽ ജോലി തുടരാൻ തന്നെയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also - 'വെടിയേൽക്കുമ്പോൾ മീര 2 മാസം ഗർഭിണി, അവസാനം കാണുമ്പോഴും അവർ ഹാപ്പിയായിരുന്നു'; വിശ്വസിക്കാനാവാതെ നാട്ടുകാർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....