കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് പ്രവാസി യുവാവ് യുഎഇയില്‍ മരിച്ചു

By Web Team  |  First Published Aug 18, 2024, 3:49 PM IST

കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണാണ് മരിച്ചത്. 


അബുദാബി: യുഎഇയില്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് പ്രവാസി യുവാവ് മരിച്ചു. ദക്ഷിണ കര്‍ണാടകയിലെ ഉള്ളാളം കൊണാജെ സ്വദേശി ഉമ്മറിന്‍റെ മകന്‍ നൗഫല്‍ (26) ആണ് കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചത്.

അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ എസി ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  മാതാവ് മറിയുമ്മ, സഹോദരങ്ങള്‍ നാസര്‍, നിസാര്‍, നിഹാസ്, അന്‍സാര്‍, നുസാന. 

Latest Videos

undefined

Read Also -  എയർ ഇന്ത്യ എയർഹോസ്റ്റസിന് നേരെ അതിക്രമം; ഹാങ്ങർ കൊണ്ട് ആക്രമിച്ചു, ലണ്ടനിലെ ഹോട്ടലിൽ നിലത്ത് വലിച്ചിഴച്ചു

https://www.youtube.com/watch?v=Ko18SgceYX8

click me!