പ്രവാസിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

By Web Team  |  First Published Mar 17, 2023, 4:08 PM IST

ജുബൈൽ തുറമുഖത്തെ ജീവനക്കാരനായിരുന്നു കറുപ്പയ്യൻ കരുണാനിധി.


റിയാദ്: തമിഴ്‌നാട് സ്വദേശിയായ പ്രവാസിയെ സൗദി അറേബ്യയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുച്ചിറപ്പള്ളി സുന്ദമ്പട്ടി സ്വദേശി കറുപ്പയ്യൻ കരുണാനിധി (48) ആണ് മരിച്ചത്. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തി്യത്.

ജുബൈൽ തുറമുഖത്തെ ജീവനക്കാരനായിരുന്നു കറുപ്പയ്യൻ കരുണാനിധി. പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പുരോഗമിക്കുന്നു.

Latest Videos

Read also:  ഖത്തറിൽ നിന്ന് ഉംറക്കെത്തിയ മലയാളി കുടുംബം അപകടത്തിൽ പെട്ടു; മൂന്ന് മരണം

മലയാളിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി യുഎഇയില്‍ മരിച്ചു
അബുദാബി: മലയാളി വിദ്യാര്‍ത്ഥി അബുദാബിയില്‍ മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി എലംകുന്നത്ത് ഹൗസില്‍ അനില്‍ കുര്യാക്കോസിന്റെയും പ്രിന്‍സി ജോണിന്റെയും മകന്‍ സ്റ്റീവ് ജോണ്‍ കുര്യാക്കോസ് (17) ആണ് മരിച്ചത്. അല്‍ വത്‍ബ ഇന്ത്യന്‍ സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു.

അമ്മ പ്രിന്‍സി ശൈഖ് ശഖ്‍ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ നഴ്സാണ്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ മകനൊപ്പം ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ പ്രിന്‍സി ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ ശബ്‍ദം കേട്ട് ഉണര്‍ന്നപ്പോള്‍ മകന്‍ വീണു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റീവിന്റെ അച്ഛന്‍ അനില്‍ കുര്യാക്കോസും സഹോദരി സാന്ദ്ര മേരി കുര്യാക്കോസും നാട്ടിലാണ്.

Read also: ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്‍സ് നിര്യാതയായി

click me!