റാസ് തനൂറായിലെ ഒരു ഇൻഡസ്ട്രിയൽ കമ്പനിയിൽ തൊഴിലാളിയായിരുന്നു നാരായൺ.
റിയാദ്: ഇന്ത്യൻ തൊഴിലാളിയെ സൗദി കിഴക്കൻ പ്രവിശ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശി നാരായൺ വംഗ (50) ആണ് റാസ് തനൂറാ പട്ടണത്തിന് സമീപം ജുഅയ്മയിൽ മരിച്ചത്. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹൃദയസ്തംഭനമാണ് മരണകാരണം. റാസ് തനൂറായിലെ ഒരു ഇൻഡസ്ട്രിയൽ കമ്പനിയിൽ തൊഴിലാളിയായിരുന്നു നാരായൺ. മൃതദേഹം റാസ് തനൂറാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഭാര്യ: പുണ്യവതി, മകൻ: സുരേഷ്.
undefined
Read Also - 'ആടുജീവിതത്തിൽ അഭിനയിച്ചതിൽ മാപ്പ്', അന്ന് ഇക്കാര്യം മനസ്സിലായെങ്കിൽ ഭാഗമാകില്ലായിരുന്നു; പ്രതികരിച്ച് നടൻ
https://www.youtube.com/watch?v=QJ9td48fqXQ