ഞായറാഴ്ചക്ക് ശേഷം വിവരമൊന്നുമില്ലാതായതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
റിയാദ്: തമിഴ്നാട് സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തഞ്ചാവൂർ അതിരംപട്ടിണം സ്വദേശി ശൈഖ് ദാവൂദ് (53) ആണ് ബത്ഹ ശാര റെയിലിലെ റൂമിൽ മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചക്ക് ശേഷം വിവരമൊന്നുമില്ലാതായതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ചെന്നപ്പോൾ മുറിയിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അന്ന് രാത്രി ഉറങ്ങാൻ കിടന്നതാണത്രെ.
മുറിയിൽ മറ്റാരുമുണ്ടായിരുന്നില്ല. മൃതദേഹം റിയാദിൽ ഖബറടക്കും. അതിനുള്ള ഔദ്യോഗിക നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കൽ എന്നിവർ നേതൃത്വം നൽകുന്നു. നൈന മൂസയാണ് ശൈഖ് ദാവൂദിെൻറ പിതാവ്. മാതാവ്: ജൈന ബീഗം, ഭാര്യ: ഖാദർ നാസിയ, മക്കൾ: മുഹമ്മദ് നിയാസ്, അസ്റ.