അൽ സറാർ- അൽഹന സെൻററിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കായി എട്ടു മീറ്റർ നീളമുള്ള വാട്ടർ ടാങ്കിൽ മരിച്ചു കിടക്കുന്ന നിലയിലാണ് സുനിലിനെ കണ്ടെത്തിയത്.
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ഒരു ജലസംഭരണിയിൽ ഇന്ത്യൻ യുവാവ് വീണ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി സുനിൽ രാമായൺ സിങ് (28) ആണ് മരിച്ചത്. അൽ സറാർ- അൽഹന സെൻററിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കായി എട്ടു മീറ്റർ നീളമുള്ള വാട്ടർ ടാങ്കിൽ മരിച്ചു കിടക്കുന്ന നിലയിലാണ് സുനിലിനെ കണ്ടെത്തിയത്. സൗദി സിവിൽ ഡിഫൻസും റെഡ് ക്രെസൻറും ഫോറൻസിക് വിദഗ്ദ്ധനും സംഭവസ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു.
Read Also - വിവാഹം കഴിക്കണം, സ്വസ്ഥമായി ജീവിക്കണം; അനുയോജ്യനായ വരനെ കണ്ടെത്തി നൽകാൻ ഫോളോവേഴ്സിനോട് അഭ്യര്‍ത്ഥിച്ച് നടി
ജുബൈലിൽ ഗാർഹിക ജോലിക്കാരനായിരുന്നു സുനിൽ. പിതാവ്: രാമായൺ സിങ്, മാതാവ്: മമത ദേവി, ഭാര്യ: അമൃത ദേവി. മക്കൾ: രുദ്ര സിങ് (മകൻ), അർപ്പിത സിങ് (മകൾ), സഹോദരൻ: ധനഞ്ജയ് സിങ്. ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം