വാഹനം ഓടിച്ചിരുന്ന സുഡാൻ പൗരനും കൂടെയുണ്ടായിരുന്ന രണ്ട് പാകിസ്താനികൾക്കും ഗുരുതരമായി പരിക്കേറ്റു.
റിയാദ്: വാഹനാപകടത്തിൽ ഉത്തരാഖണ്ഡ് സ്വദേശി സുരേന്ദ്രസിങ് ദാമി (44) മരിച്ചു. അൽഅഹ്‌സ-ഷെഡ്‌ഗം റോഡിലൂടെ ജോലിയാവശ്യാർഥം സഹപ്രവർത്തകനായ സുഡാനി പൗരനോടൊപ്പം ടൊയോട്ട പിക്കപ്പ് വാനിൽ യാത്ര ചെയ്യുമ്പോൾ എതിർദിശയിൽ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ സുരേന്ദ്ര സിങ് മരിച്ചു. വാഹനം ഓടിച്ചിരുന്ന സുഡാൻ പൗരനും കൂടെയുണ്ടായിരുന്ന രണ്ട് പാകിസ്താനികൾക്കും ഗുരുതരമായി പരിക്കേറ്റു. ജുബൈലിലെ ഒരു കമ്പനിയിൽ പൈപ്പ് ഇൻസുലേഷൻ തൊഴിലാളിയായിരുന്നു സുരേന്ദ്രസിങ്. മൃതദേഹം അൽ അയൂൻ ജനറൽ ആശുപത്രി മോർച്ചറിയിൽ.
undefined
Read Also - സൗദി അറേബ്യയിൽ നഴ്സുമാര്‍ക്ക് അവസരങ്ങൾ; നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: ദൗലത് സിങ് ദാമി, മാതാവ്: ദാവികി ദേവി, ഭാര്യ: കല്പന ദേവി.