സൗദിയിൽ ട്രക്ക് മറിഞ്ഞ് പ്രവാസി മരിച്ചു

By Web Team  |  First Published Jun 9, 2024, 6:32 PM IST

ഹർദീപ് സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ട്രക്ക് ഒരു വശത്തേക്ക് മറിഞ്ഞാണ് അപകടം. കൂടെയുണ്ടായിരുന്ന ഹർയാന്ദർ സിങ് ഭട്ട് ആണ് ട്രക്ക് ഓടിച്ചിരുന്നത്.


റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പഞ്ചാബ് ലുധിയാന സ്വദേശി ഹർദീപ് സിങ് ഡോദരിയ (33) മരിച്ചു. ജുബൈലിെൻറ പ്രാന്ത പ്രദേശത്ത് പുതിയ റിയാദ് റോഡിലാണ് സംഭവം. 

ഹർദീപ് സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ട്രക്ക് ഒരു വശത്തേക്ക് മറിഞ്ഞാണ് അപകടം. കൂടെയുണ്ടായിരുന്ന ഹർയാന്ദർ സിങ് ഭട്ട് ആണ് ട്രക്ക് ഓടിച്ചിരുന്നത്. ഹർദീപ് സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. പിതാവ്: ഹർജിന്ദർ സിങ്, മാതാവ്: ബൽജിന്ദർ കൗർ, ഭാര്യ: ബൽജിത് കൗർ, മക്കൾ: യുവരാജ് സിങ്, ജപ്നൂർ കൗർ.

Latest Videos

Read Also - കുവൈത്തില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് പ്രവാസികൾ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!