
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവുമായി(ഐ.സി.ബി.എഫ്) സഹകരിച്ച് നടത്തുന്ന പ്രത്യേക കോൺസുലാർ ക്യാമ്പ് ഇന്ന് അൽ ഖോറിൽ നടക്കും. ഖോർ ബേ റസിഡൻസിയിൽ രാവിലെ ഒമ്പത് മുതൽ 11 മണിവരെയാണ് ക്യാമ്പ്. പ്രവാസി ഇന്ത്യക്കാർക്ക് പാസ്പോർട്ട്, അറ്റസ്റ്റേഷൻ, പി.സി.സി സേവനങ്ങൾ ഉൾപ്പെടെ എംബസിയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാകും. ഐ.സി.ബി.എഫ് ഇൻഷുറൻസ് ഡെസ്കും പ്രവർത്തിക്കും.
read more: സൗദിയിൽ മലയാളി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam