ഉംറ സംഘം വാഹനാപകടത്തിൽപ്പെട്ട് ഇന്ത്യക്കാരൻ മരിച്ചു

By Web Team  |  First Published Oct 20, 2024, 5:53 PM IST

ബഹ്റൈനില്‍ നിന്നെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 


റിയാദ്: ബഹ്റൈനിൽ നിന്ന് ഉംറക്ക് എത്തിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. മദീനക്ക് സമീപം ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബഹ്റൈൻ പ്രവാസികളായ മഹാരാഷ്ട്ര സ്വദേശികളാണ് സംഘത്തിലുണ്ടായിരുന്നത്. 

കുർദുണ്ട സ്വദേശി സർഫറാസ് കസാം മുല്ലയാണ് (49) മരിച്ചത്. നാലുപേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേർക്കും പരിക്കേറ്റു. ഇതിൽ ഒരാൾ ഇപ്പോഴും ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസമാണ് ഉംറക്കായി ഇവർ ബഹ്റൈനിൽനിന്ന് തിരിച്ചത്. 

Latest Videos

Read Also - സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 21,971 നിയമലംഘകരായ വിദേശികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!