സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന

By Web Team  |  First Published Nov 25, 2020, 10:06 PM IST

രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,56,067 ആയി. രോഗമുക്തരുടെ ആകെ എണ്ണം 344787 ആയി ഉയർന്നു. ആകെ മരണസംഖ്യ 5825 ആണ്. ചികിത്സയിലുള്ള  കൊവിഡ് ബാധിതരുടെ എണ്ണം 5455 ആയി കുറഞ്ഞു. 


റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കണക്കിൽ പുതിയതായി കൊവിഡ് ബാധിച്ചവരുടെ എണ്ണം വീണ്ടും ഉയർന്നു. ഇന്ന് 326 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 476 പേർ കൂടി കൊവിഡ് മുക്തരായി. അതേസമയം മരണനിരക്ക് വീണ്ടും താഴ്ന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ബുധനാഴ്ച 14 മരണങ്ങളാണ് റിപ്പോർട്ട്  ചെയ്തത്. 

രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,56,067 ആയി. രോഗമുക്തരുടെ ആകെ എണ്ണം 344787 ആയി ഉയർന്നു. ആകെ മരണസംഖ്യ 5825 ആണ്. ചികിത്സയിലുള്ള  കൊവിഡ് ബാധിതരുടെ എണ്ണം 5455 ആയി കുറഞ്ഞു. ഇതിൽ 724 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ്  മുക്തി നിരക്ക് 96.7 ശതമാനമായി. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

Latest Videos

24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്  റിയാദിലാണ്, 61. മക്ക 27, മദീന 26, ജിദ്ദ 17, യാംബു 16, ദമ്മാം 10, ബുറൈദ 9, ഖമീസ് മുശൈത് 9, ഹാഇൽ 9, ഉനൈസ 8, നജ്റാൻ 7, മജ്മഅ 7, മുസാഹ്മിയ 7, വാദി  ദവാസിർ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.

click me!