മന്ത്രിസഭാ തീരുമാനപ്രകാരവും പുതിയ നിയമങ്ങളുമനുസരിച്ച് മാസ്‍ക് യഥാവിധി ധരിക്കാത്തവര്‍ത്ത് മൂന്ന് മാസത്തില്‍ കവിയാത്ത ജയില്‍ ശിക്ഷയും 5000 കുവൈത്തി ദിനാര്‍ വരെ പിഴയും ലഭിക്കും.
കുവൈത്ത് സിറ്റി: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കുവൈത്തില്‍ ഫീല്‍ഡ് പരിശോധകര്‍ ഉടനടി അറസ്റ്റ് ചെയ്‍തേക്കും. മാസ്‍ക് ധരിക്കാതിരിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കാരിക്കുന്നവര്‍ക്കുമെതിരെ ഏതാനും ദിവസങ്ങള്‍ക്കകം കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുച്ചുതുടങ്ങുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.
മന്ത്രിസഭാ തീരുമാനപ്രകാരവും പുതിയ നിയമങ്ങളുമനുസരിച്ച് മാസ്‍ക് യഥാവിധി ധരിക്കാത്തവര്‍ത്ത് മൂന്ന് മാസത്തില്‍ കവിയാത്ത ജയില്‍ ശിക്ഷയും 5000 കുവൈത്തി ദിനാര്‍ വരെ പിഴയും ലഭിക്കും. എന്നാല്‍ മാസ്‍ക് ധരിക്കാത്തവര്‍ക്കെതിരെ ഉടനടി നടപടിയെടുക്കകുയും പിഴയീടാക്കാനുമാണ് അധികൃതര്‍ ഒരുങ്ങന്നത്. തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി ലഭിക്കേണ്ടതുണ്ട്.