ഐഫ ഉത്സവം 2024: കമൽ ഹാസൻ, നിവിൻ പോളി, ചിരഞ്ജീവി... താരങ്ങൾ അബുദാബായിൽ

By Web Team  |  First Published Sep 13, 2024, 10:30 AM IST

അവാർഡ് ദാന ചടങ്ങ് അബുദാബി യാസ് ഐലൻഡിൽ സെപ്റ്റംബർ 27ന് നടക്കും


ദക്ഷിണേന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ഐഫ ഉത്സവം 2024 (IIFA Utsavam 2024) അവാർഡ് ദാന ചടങ്ങ് അബുദാബി യാസ് ഐലൻഡിൽ സെപ്റ്റംബർ 27ന് നടക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമയിലെ താരങ്ങൾ ഒന്നിക്കുന്ന ചടങ്ങ് ആരാധകർക്ക് വിനോദത്തിന്റെ വിരുന്നാകും.

ഇതിഹാസ തെലുങ്ക് സിനിമാതാരം ചിരഞ്ജീവിക്ക് ഔട്ട്സ്റ്റാൻഡിങ് അച്ചീവ്മെന്റ് ഇൻ ഇന്ത്യൻ സിനിമ പുരസ്കാരം നൽകും. രാം ചരൺ, ഐശ്വര്യ റായ്, സാമന്ത റൂത് പ്രഭു, സുഹാസിനി മണിരത്നം എന്നിവരും പരിപാടിയുടെ ഭാ​ഗമാകും.

Latest Videos

undefined

ഇതിഹാസ തമിഴ് സംവിധായകൻ മണി രത്നം അദ്ദേഹത്തിന്റെ ചിത്രം പൊന്നിയൻ സെൽവനിലെ അഭിനേതാക്കൾക്കൊപ്പം വേദിയിലെത്തും. നന്ദമുരി ബാലകൃഷ്ണയാണ് പങ്കെടുക്കുന്ന മറ്റൊരു താരം. ഓസ്കർ ജേതാക്കൾ എ.ആർ. റഹ്മാൻ, റസൂൽ പൂക്കുട്ടി എന്നിവരും ഐഫ ഉത്സവത്തിന്റെ ഭാ​ഗമാകും.

റിഷഭ് ഷെട്ടി, ചിയാൻ വിക്രം, ശിവ കാർത്തികേയൻ, സിമ്പു, നിവിൻ പോളി, ഛായാ​ഗ്രാഹകൻ രവി വർമ്മൻ, ആർട്ട് ഡയറക്ടർ തോട്ട തരാണി, സംവിധായകൻ എസ്.ജെ സൂര്യ എന്നിവരും ആരാധകരെ ആവേശത്തിലാക്കാൻ എത്തുന്നുണ്ട്.

ഐഫ ഉത്സവം 2024-ന്റെ ഭാ​ഗമാകാൻ ആ​ഗ്രഹിക്കുന്ന ആരാധകർക്ക് ടിക്കറ്റുകൾ ഇപ്പോൾ വാങ്ങാം.
 

click me!