മര്‍ദ്ദനം സഹിക്കാനാവാതെ വന്നപ്പോള്‍ ഭാര്യ വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരോട് സഹായം അഭ്യര്‍ത്ഥിച്ചതോടെ ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു.
കുവൈത്ത് സിറ്റി: കുടുംബ വഴക്കിനിടെ ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെ കുവൈത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് സ്വദേശിയാണ് ഭാര്യയെ ശാരീരികമായി അതിക്രമിച്ചതിന് അറസ്റ്റിലായത്.
കുടുംബ വഴക്ക് രൂക്ഷമായപ്പോള്‍ ഇയാള്‍ ഭാര്യയെ ആക്രമിച്ചു. മര്‍ദ്ദനം സഹിക്കാനാവാതെ വന്നപ്പോള്‍ ഭാര്യ വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരോട് സഹായം അഭ്യര്‍ത്ഥിച്ചതോടെ ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. മര്‍ദ്ദനത്തിന്‍ ശരീരത്തിലുണ്ടായ പരിക്കുകള്‍ വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം ഭാര്യ പൊലീസില്‍ പരാതി നല്‍കിയതോടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.