ഒമാനിൽ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂർഖനെ കണ്ടെത്തി

Published : Apr 18, 2025, 05:31 PM ISTUpdated : Apr 18, 2025, 06:07 PM IST
ഒമാനിൽ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂർഖനെ കണ്ടെത്തി

Synopsis

ഒമാനില്‍ ആദ്യമായാണ് ഈ വിഭാഗത്തില്‍പ്പെട്ട പാമ്പുകളെ കണ്ടെത്തുന്നത്. 

മസ്കറ്റ്: ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി. രാജ്യത്ത് ആദ്യമായാണ് കരിമൂര്‍ഖനെ കണ്ടെത്തുന്നത്. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് പരിസ്ഥിതി അതോറിറ്റി ആദ്യമായി ഈ വിഭാഗത്തില്‍പ്പെട്ട പാമ്പിന്‍റെ സാന്നിധ്യം കണ്ടെത്തുന്നത്. 

സ്പെയിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവലൂഷണറി ബയോളജിയും നിസ്വ യൂണിവേഴ്സിറ്റിയും സഹകരിച്ചാണ് ഈ മേഖലയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയത്. വാ​ട്ട​റി​നേ​ഷി​യ ഏ​ജി​പ്തി​യ എ​ന്ന ശാ​സ്ത്രീ​യ നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​രൂ​ഭൂ​മി ക​രിമൂ​ർ​ഖ​നെ ക​ണ്ടെ​ത്തി​യ​തോ​ടെ ഒ​മാ​നി​ൽ ക​ണ്ടു​വ​രു​ന്ന പാ​മ്പു​ക​ളു​ടെ എ​ണ്ണം ഔ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് 22 ആ​യി ഉ​യ​ർ​ന്നിട്ടുണ്ട്. ഒ​മാന്‍റെ ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബദ്ധതയും വ​ന്യ ജീ​വി മേ​ഖ​ല​യി​ലു​ള്ള ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​ന്റെ വി​ജ​യ​വു​മാ​ണ് ഇതിനെ കണക്കാക്കുന്നത്. 

Read Also -  153 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയർന്ന വിമാനം ഉടൻ തിരിച്ചിറക്കി; എഞ്ചിനിൽ മുയൽ കുടുങ്ങി തീ പടർന്നു

കരിമൂര്‍ഖന്‍ അല്ലെങ്കില്‍ കറുത്ത മരുഭൂമി മൂര്‍ഖന്‍ എന്നിങ്ങനെ അറിയപ്പെടുന്ന ഈ ഇനം പാമ്പുകള്‍ ഉഗ്രവിഷമുള്ളവയും മിഡില്‍ ഈസ്റ്റില്‍ വ്യാപകമായി കാണപ്പെടുന്നവയുമാണ്. അ​ന്താ​രാ​ഷ്ട്ര ജേ​ർ​ണ​ലാ​യ ‘സൂ​ടാ​ക്സ’ യു​ടെ ഏ​പ്രി​ൽ ല​ക്ക​ത്തി​ൽ ക​ണ്ടെ​ത്ത​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം