റോഡ് കേടാക്കിയാൽ ഒരു ലക്ഷം റിയാൽ പിഴ, പൊതുമുതൽ നശിപ്പിക്കുന്നവര്‍ക്ക് ശിക്ഷ കടുപ്പിച്ച് സൗദി

By Web Team  |  First Published Jul 6, 2024, 2:54 PM IST

മുനിസിപ്പൽ -ഗ്രാമകാര്യ -ഭവന മന്ത്രാലയമാണ് പുതിയ നിയമത്തിന്‍റെ കരട് പുറത്തിറക്കിയത്.


റിയാദ്: രാജ്യത്ത് പൊതുസ്വത്തുക്കൾ നശിപ്പിച്ചാൽ കടുത്ത പിഴ. മുനിസിപ്പൽ മന്ത്രാലയത്തിൻറെ പുതിയ നിയമപരിഷ്‌കാരത്തിലാണ് പിഴയും ശിക്ഷയും കടുപ്പിച്ചത്. റോഡുകൾക്ക് കേടുപാട് വരുത്തുകയോ തടസ്സം സൃഷ്ടിക്കുകയോ ചെയ്താൽ ലക്ഷം റിയാൽ വരെ പിഴ ചുമത്തും. റോഡപകടങ്ങളിൽ റോഡുകൾക്കും അനുബന്ധ ഗതാഗത സംവിധാനങ്ങൾക്കുമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനാവശ്യമായ നഷ്ടപരിഹാരം ഈടാക്കുവാനും പുതിയ നിയമം അനുമതി നൽകുന്നുണ്ട്.

മുനിസിപ്പൽ -ഗ്രാമകാര്യ -ഭവന മന്ത്രാലയമാണ് പുതിയ നിയമത്തിന്‍റെ കരട് പുറത്തിറക്കിയത്. പൊതുമുതൽ നശിപ്പിക്കുന്നവർക്കും കേടുപാടുകൾ വരുത്തുന്നവർക്കും കടുത്ത പിഴ ചുമത്താൻ വിഭാവനം ചെയ്യുന്നതാണ് നിയമം. ലംഘനത്തിലേർപ്പെടുന്നവർ നഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനായിരിക്കും. റോഡുകൾക്ക് കേടുപാടുകൾ വരുത്തിയാൽ ലക്ഷം റിയാൽ വരെ പിഴ ചുമത്താൻ അധികൃതർക്ക് നിയമം അനുമതി നൽകുന്നുണ്ട്.

Latest Videos

Read Also - വിവാഹം കഴിക്കണം, സ്വസ്ഥമായി ജീവിക്കണം; അനുയോജ്യനായ വരനെ കണ്ടെത്തി നൽകാൻ ഫോളോവേഴ്സിനോട് അഭ്യര്‍ത്ഥിച്ച് നടി

റോഡപകടങ്ങളെ തുടർന്നുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് തതുല്യമായ നഷ്ടപരിഹാരം ഈടാക്കും. എന്നാൽ അപകടം റോഡിെൻറ ശോചനീയവസ്ഥ കാരണമാണെങ്കിൽ തതുല്യമായ നഷ്ടപരിഹാരം ബന്ധപ്പെട്ട വകുപ്പുകൾ നൽകേണ്ടി വരും. റോഡിൽ പെട്രോളിയം ഉത്പന്നങ്ങൾ നിക്ഷേപിക്കുക, വാഹനങ്ങളിൽ നിന്ന് മാലിന്യമോ മറ്റു ഖര വസ്തുക്കളോ റോഡിലേക്ക് ഇടുക, റോഡ് കെയ്യേറുക, ഭാഗികമായോ പൂർണമായോ തടസ്സപ്പെടുത്തുക തുടങ്ങി നിയമലംഘനങ്ങൾക്ക് 3,000 റിയാൽ പിഴയും തടവും ശിക്ഷ അനുഭവിക്കേണ്ടി വരും. റോഡുകൾ, ഡ്രൈയിനേജ് ചാനലുകൾ, മാലിന്യ ശേഖരണ സംവിധാനങ്ങൾ എന്നിവ നശിപ്പിച്ചാൽ അവയുടെ അറ്റകുറ്റപണികൾക്കാവശ്യമായ ചിലവ് ലംഘകരിൽ നിന്നും ഈടാക്കും. ഒന്നിലധികം നിയമലംഘകരുണ്ടെങ്കിൽ പിഴ തുക എല്ലാവരിൽ നിന്നുമായാണ് ഈടാക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
 

click me!