യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങിയത്. യുഎഇയിലുടനീളം നടന്നുവരുന്ന വ്യാപക സൗജന്യ കൊവിഡ് പരിശോധനാ പരിപാടിയുടെ ഭാഗമായി മാറും ഈ കേന്ദ്രങ്ങളും.
ഫുജൈറ: യുഎഇയില്‍ രണ്ട് കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി തുറന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗജന്യമായി കൊവിഡ് പരിശോധനാ സൗകര്യം ലഭ്യമാവുന്ന പുതിയ പരിശോധനാ കേന്ദ്രങ്ങള്‍ ദിബ്ബ ഫുജൈറയിലാണ് തുടങ്ങിയത്.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങിയത്. യുഎഇയിലുടനീളം നടന്നുവരുന്ന വ്യാപക സൗജന്യ കൊവിഡ് പരിശോധനാ പരിപാടിയുടെ ഭാഗമായി മാറും ഈ കേന്ദ്രങ്ങളും. വ്യാപകമായ പരിശോധകളിലൂടെ കൊവിഡ് വ്യാപനം ഗണ്യമായി കുറച്ച യുഎഇയില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 90 ശതമാനമായി. ഇതുവരെ അരക്കോടിയിലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.